India News

ട്രെയിനില്ല; റെയില്‍വേ സ്റ്റേഷന്‍ അടിച്ചു തകര്‍ത്ത് പോലീസ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍

ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷന്‍ പോലീസ് പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തു. ഇതിനു പിന്നാലെ പോലീസും ഉദ്യോഗാര്‍ത്ഥികളും തമ്മില്‍ വന്‍ സംഘര്‍ഷമുണ്ടായി. പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ആവശ്യമായ ട്രെയിന്‍ സൗകര്യം ഏര്‍പ്പാടാക്കാത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. നൂറിലധികം പേരാണ് പരീക്ഷ എഴുതാനായി എത്തിയത്. എന്നാല്‍ ആവശ്യത്തിന് ട്രെയിന്‍ ഇല്ലാതിരുന്നതോടെ പരീക്ഷ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്ത് എത്താന്‍ കഴിയില്ലെന്ന ആശങ്കയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അക്രമാസക്തരാവുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ റെയില്‍വേ പാളത്തിലിറങ്ങി പ്രതിഷേധിക്കുകയും എത്രയും പെട്ടെന്ന് ആവശ്യ സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്ന് Read More…