Kerala News

കാർഗിൽ വിജയ ദിനം:കാക്കവയൽ ജവാൻ സ്മൃതി മണ്ഢപത്തിൽ പുഷ്പാർച്ച നടത്തി

കാർഗിൽ യുദ്ധ വിജയ ദിനത്തോടനുബന്ധിച്ച് കാക്കവയൽ ജവാൻ സമൃതി മണ്ഢപത്തിൽ ബി ജെ.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. യുദ്ധത്തിൽ പങ്കെടുത്ത ധീര ജവാൻമാരെ ജില്ലാ കമ്മറ്റി ആദരിച്ചു. ഭാരതത്തിന്റെ ഭൂപ്രദേശം കൈയ്യേറിയ പാക്കിസ്ഥാനി ഭീകരവാദികളെ തുരത്തി ഇന്ത്യൻ സൈന്യം വിജയം നേടിയ ദിനത്തിൽ യുദ്ധത്തിൽ വീരമ്യത്യു വരിച്ച ധീര ജവാൻമാരുടേയും , യുദ്ധത്തിൽ പങ്കെടുത്ത് അംഗഭംഗം സംഭവിച്ച ധീര ജവാൻമാരുടേയും ത്യാഗോജ്ജ്വല സേവനങ്ങൾ ആദരവോടേയും, അഭിമാനത്തോടേയും രാഷ്ട്രം എക്കാലത്തും സ്മരിയ്ക്കുമെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവവൽ പറഞ്ഞു.അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയ് സൈനികർക്ക് പകർന്ന് നൽകിയ ആത്മവിശ്വാസവും പിന്തുണയും എടുത്തു പറയേണ്ടതാണെന്നും, കാർഗിലിന് സമാനമായ രീതിയിലാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പെഹൽഗാമിൽ നടന്ന ഭീകരാക്രമണം മാതൃഭൂമി വിട്ട് കൊടുക്കാത്തത് പോലെ തന്നെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷക്ക് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്ന് ഇന്നത്തെ പ്രധാനമന്ത്രിനരേന്ദ്ര മോദി പാക്കിസ്ഥാന് മനസ്സിലാക്കി കൊടുത്തിരിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടൻ ഒ എം ബാലനെ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ , മേഖല വൈസ് പ്രസിഡന്റ് പുനത്തിൽ രാജൻ, ജനറൽ സെക്രട്ടറിമാരായ എം.പി സുകുമാരൻ, ടി.എം സുബീഷ് , വിമുക്തഭടൻ അശോകൻ പടിഞ്ഞാറത്തറ, ജില്ലാ സെക്രട്ടറി സന്ധ്യ, മണ്ഡലം പ്രസിഡണ്ട്‌ ശിവദാസൻ, എന്നിവർ സംസാരിച്ചു. ജില്ലാ , മണ്ഢലം ഭാരവാഹികളും നിരവധി പ്രവർത്തകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *