തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ദേവി ക്ഷേത്രത്തിനും ബോംബ് ഭീഷണി. പത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് രാവിലെ ഇമെയില്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി. നേരത്തെയും ഇമെയില്‍ മുഖാന്തരം സെക്രട്ടേറിയറ്റ്, രാജ്ഭവന്‍ വഞ്ചിയൂര്‍ കോടതി തുടങ്ങി മറ്റ് സ്ഥാപനങ്ങള്‍ക്കും നേരെ ഇമെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അതിന് സമാനമായ സന്ദേശമാണ് ഇന്ന് രാവിലെയാണ് ക്ഷേത്രത്തില്‍ ലഭിച്ചത്. വൈകീട്ടോടെ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നായിരുന്നു സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുക്ഷേത്രങ്ങളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും Read More…
Tag: padmanabhaswamy temple
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണം; നിര്‍ദേശവുമായി സര്‍ക്കാര്‍ പ്രതിനിധി, വീണ്ടും ചര്‍ച്ച
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കുന്ന വിഷയം വീണ്ടും ചര്‍ച്ചയാകുന്നു. ക്ഷേത്ര ഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി വേലപ്പന്‍ നായരാണ് ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് നിര്‍ദേശിച്ചത്. വ്യാഴാഴ്ച നടന്ന ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശകസമിതിയുടെയും സംയുക്ത യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് മറ്റ് അംഗങ്ങള്‍ തയ്യാറായില്ല. നിലവറ തുറക്കണമോ വേണ്ടയോ എന്ന കാര്യം ഭരണസമിതി ആലോചിക്കണമെന്നാണ് യോഗത്തില്‍ വേലപ്പന്‍ നായർ ആവശ്യപ്പെട്ടത്. ബി നിലവറയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയുടെ Read More…
270 വർഷത്തിന് ശേഷം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം
തിരുവനന്തപുരം: 270 വര്‍ഷത്തിന് ശേഷം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അപൂര്‍വമായ മഹാ കുംഭാഭിഷേകം ചടങ്ങ് നടത്തുന്നു. ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് മഹാ കുംഭാഭിഷേകം നടത്തുന്നത്. ജൂണ്‍ 8 നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ശ്രീകോവിലിന്റെ പവിത്രത പുനരുജ്ജീവിപ്പിക്കുക എന്നതാണ് മഹാ കുംഭാഭിഷേകം ചടങ്ങ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. സുപ്രീം കോടതി 2017 ല്‍ നിയമിച്ച വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. Read More…
പത്മനാഭസ്വാമി ക്ഷേത്രത്തിന് 1.57 കോടി ജിഎസ്ടി കുടിശ്ശിക നോട്ടീസ്; 100% പിഴയും 18% പിഴപ്പലിശയും നേരിടേണ്ടി വരും
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് 1.57 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക അടയ്ക്കാൻ കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ് ലഭിച്ചു. കഴിഞ്ഞ ഏഴ് വർഷത്തെ നികുതി കുടിശ്ശികയാണ് ഇത്, ജിഎസ്ടിയിൽ ഇളവുണ്ടെന്ന ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് ഈ നോട്ടീസ്. ക്ഷേത്രത്തിന്റെ വാടക വരുമാനം, ഭക്തർക്ക് വസ്ത്ര വിതരണം, ചിത്ര-ശിൽപ വിൽപ്പന, ആന വാടക അടക്കം മൂലധനത്താൽ രൂപപ്പെടുന്ന വരുമാനത്തിൽ ജിഎസ്ടി അടയ്ക്കാത്തതാണ് നോട്ടീസിന് കാരണമെന്ന് വകുപ്പ് അറിയിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധനയും Read More…



