ന്യൂഡൽഹി: പത്രപ്രവർത്തക പായൽ മേത്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ദേശീയ വിഷയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ റിപ്പോർട്ടിങ്ങിൽ പ്രതിഫലിപ്പിക്കുകയും ചെയ്ത സമർപ്പിത പത്രപ്രവർത്തകയായിരുന്നു പായൽ മേത്തയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച അനുശോചന സന്ദേശത്തിലാണ് മോദി പായൽ മേത്തയെ അനുസ്മരിച്ചത്. മാധ്യമപ്രവർത്തനത്തിന് പുറമെ, ചുറ്റുമുള്ളവരോട് പുലർത്തിയ സ്നേഹവും കരുതലും ഊഷ്മളമായ ഇടപെടലുകളും പായൽ മേത്തയെ വേറിട്ടുനിർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവരുടെ അപ്രതീക്ഷിതവും അകാലത്തിലുമുള്ള വേർപാട് ഏറെ ദുഃഖകരമാണെന്ന് Read More…


