International News

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിലെ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട്

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന എസ്‌എസ്‌എൽസി പരീക്ഷയും ഈ മാസം 5, 6, 7 തീയതികളിലെ പ്ലസ് ടു പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഗൾഫിലെയും കേരളത്തിലെയും ചില വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാനാകില്ലെന്ന ആശങ്ക വിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെ പരിഗണിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾ എത്രയും വേഗം പ്രഥമാധ്യാപകരുടെ Read More…

Kerala News

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു

യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. വിവിധ തലത്തില്‍ യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ചകളിലാണ് നിമിഷ പ്രിയക്ക് അനുകൂലമായ നടപടികളുണ്ടായത്. തലാലിന്‍റെ കുടുംബവുമായി പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കോടതിയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത്.

Kerala News

യുഎസ്എസ് പരീക്ഷയും സ്കൂൾ വാർഷിക പരീക്ഷകളും പുനഃക്രമീകരിച്ചു

തിരുവനന്തപുരം: യുഎസ്എസ് പരീക്ഷയും ഏഴാം ക്ലാസ് പരീക്ഷയും ഒരേ ദിവസം നടത്തുന്നത് മൂലമുള്ള വിദ്യാർഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സ്കൂൾ വാർഷിക പരീക്ഷാ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുനഃക്രമീകരിച്ചു. ഈ മാസം 27നു രാവിലെ നടത്താനിരുക്കിയിരുന്ന എച്എസ് അറ്റാച്ച്ഡ് യുപി വിഭാഗം പരീക്ഷകൾ 24നു രാവിലെ നടത്തും. യുഎസ്എസ് പരീക്ഷയും വാർഷിക പരീക്ഷയും ഒരേ ദിവസം വരുന്നതിൽ വിദ്യാർഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനം. പല വിദ്യാർഥികളും 27നു യു‌എസ്എസ് പരീക്ഷ എഴുതേണ്ടതിനാൽ, അന്നേ ദിവസം ഏഴാം ക്ലാസ് Read More…