Kerala News

യുഎസ്എസ് പരീക്ഷയും സ്കൂൾ വാർഷിക പരീക്ഷകളും പുനഃക്രമീകരിച്ചു

തിരുവനന്തപുരം: യുഎസ്എസ് പരീക്ഷയും ഏഴാം ക്ലാസ് പരീക്ഷയും ഒരേ ദിവസം നടത്തുന്നത് മൂലമുള്ള വിദ്യാർഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സ്കൂൾ വാർഷിക പരീക്ഷാ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുനഃക്രമീകരിച്ചു.

ഈ മാസം 27നു രാവിലെ നടത്താനിരുക്കിയിരുന്ന എച്എസ് അറ്റാച്ച്ഡ് യുപി വിഭാഗം പരീക്ഷകൾ 24നു രാവിലെ നടത്തും. യുഎസ്എസ് പരീക്ഷയും വാർഷിക പരീക്ഷയും ഒരേ ദിവസം വരുന്നതിൽ വിദ്യാർഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനം.

പല വിദ്യാർഥികളും 27നു യു‌എസ്എസ് പരീക്ഷ എഴുതേണ്ടതിനാൽ, അന്നേ ദിവസം ഏഴാം ക്ലാസ് വാർഷിക പരീക്ഷ എഴുതാൻ കഴിയില്ല എന്ന പരാതിയെ തുടർന്ന് നടപടിയെടുത്തത്.

കൂടാതെ, ഫെബ്രുവരിയിൽ നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസുകളിലെ ചില പരീക്ഷകൾ മാർച്ചിലേക്ക് മാറ്റിയിട്ടുണ്ട്. ക്ലാസുകൾ പൂർത്തിയാകുന്നതിന് മുമ്പ് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെയും വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിയതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഈ മാസം 25നു ഉച്ചയ്ക്കു ശേഷം നടത്താൻ നിശ്ചയിച്ച ഒൻപതാം ക്ലാസിലെ ബയോളജി പരീക്ഷ മാർച്ച് 15നു രാവിലെ നടത്തും. 27നു ഉച്ചയ്ക്ക് നടത്താനിരുന്ന സാമൂഹ്യ ശാസ്ത്രം മാർച്ച് 18നു രാവിലെയാക്കി.

ഈ മാസം 25നു നടത്താനിരുന്ന എട്ടാം ക്ലാസിലെ ഹിന്ദി, ഒൻപതിലെ ഒന്നാം ഭാഷാ പേപ്പർ- 2 പരീഷകൾ മാർച്ച് 11ലേക്ക് മാറ്റി. ഇതേ ദിവസം നടത്താനിരുന്ന എട്ടിലെ ഒന്നാം ഭാഷാ പേപ്പർ-2 പരീക്ഷ മാർച്ച് 25ലേക്കും മാറ്റി. ഈ മാസം 27നു തീരുമാനിച്ചിരുന്ന എട്ടിലെ കലാ, കായിക, പ്രവൃത്തി പരിചയ പരീക്ഷ മാർച്ച് 27നു രാവിലെയുമാക്കി പുനഃക്രമീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *