International News Sports

ട്വന്റി20 ലോകകപ്പ്: ടീമുകൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി; ചാമ്പ്യന്മാരായ ഇന്ത്യക്ക് ഏറ്റവും വലിയ വിഹിതം

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ പങ്കെടുത്ത ടീമുകൾക്കുള്ള സമ്മാനത്തുകയുടെ വിശദാംശങ്ങൾ ഐസിസി പുറത്തുവിട്ടു. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങൾക്കുമായി ആകെ 11.25 മില്യൺ ഡോളർ (ഏകദേശം 103 കോടി രൂപ) സമ്മാനമായി അനുവദിച്ചതായി അറിയിച്ചു. ടീമുകളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഈ തുക വിതരണം ചെയ്യുന്നത്. ടൂർണമെന്റിൽ ചാമ്പ്യന്മാരായ ഇന്ത്യയാണ് ഏറ്റവും കൂടുതൽ സമ്മാനത്തുക നേടിയത്. ഇന്ത്യയ്ക്ക് 26,39,423 ഡോളർ (ഏകദേശം 24.25 കോടി രൂപ) ലഭിച്ചു. ഫൈനലിൽ റണ്ണേഴ്‌സപ്പായ ന്യൂസിലൻഡിന് 14,22,692 ഡോളർ (ഏകദേശം 13.08 കോടി രൂപ) Read More…

India News

പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 33.50 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികള്‍. വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറുടെ വില 33.50 രൂപയാണ് കുറച്ചത്. ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും ഡല്‍ഹിയില്‍ പുതിയ നിരക്കനുസരിച്ച് സിലിണ്ടറിന് 1631.50 രൂപയാകും. അതേസമയം 14.2 കിലോഗ്രാം ഭാരമുള്ള ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലെന്നും കമ്പനികള്‍ അറിയിച്ചു. പ്രതിമാസ വിലനിര്‍ണയ നടപടികളുടെ ഭാഗമായാണ് വിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടായത്.

India News

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; വാണിജ്യ എല്‍പിജി ഏപ്രില്‍ 1 മുതല്‍ കുറഞ്ഞ നിരക്കില്

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. ഏപ്രില്‍ 1 മുതലാണ് വില കുറവ് പ്രാബല്യത്തില്‍ വരുന്നത്. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 41 രൂപ കുറച്ചു. പുതുക്കിയ നിരക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന് 1,762 രൂപയായിരിക്കും വില. നേരത്തെ, മാര്‍ച്ച് 1 ന് 6 രൂപ വര്‍ധനയുണ്ടായിരുന്നുവെങ്കിലും ഫെബ്രുവരിയില്‍ 7 രൂപയുടെ കുറവുമുണ്ടായിരുന്നു. അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വിലമാറ്റങ്ങളും മറ്റു സാമ്പത്തിക ഘടകങ്ങളും Read More…