രണ്ടാഴ്ചയ്ക്കുളളിൽ 10,000 വൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്ന സുവോളജിക്കൽ പാർക്കിൻ്റെ പ്രത്യേക ഹരിത പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. എ.സി.എഫ് ആർ. ഡെൽറ്റോ എൽ. മരോക്കി, ആർ.എഫ്.ഒ കെ.ജി ജെറിൻ ആൻ്റണി, ബയോളജിസ്റ്റ് ഡോ. പി സി സുജിത തുടങ്ങിയവർ സംസാരിച്ചു. പുത്തൂർ ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും, സുവോളജിക്കൽ പാർക്കിലെ ജീവനക്കാരും പങ്കെടുത്തു.
Tag: puthur zoological park
തൃശ്ശൂർ സുവോളജിക്കൽ പാർക്ക്: ടിക്കറ്റ് നിരക്കുകളിൽ ഇളവ് വരുത്തി
മാർച്ച് നാലിന് തിരുവനന്തപുരത്ത് ചേർന്ന തൃശ്ശൂർ സുവോളജിക്കൽ പാർക്ക് കൺസർവേഷൻ ആന്റ് ഡെവലപ്‌മെന്റ് സൊസൈറ്റി ഭരണസമിതി യോഗ തീരുമാനപ്രകാരം പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്കുകളിൽ ഇളവു വരുത്തി. 12 വയസിന് മുകളിലുള്ള മുതിർന്നവർക്ക് പ്രവേശന ടിക്കറ്റിന് 70 രൂപയും ബസ് ടിക്കറ്റിന് 30 രൂപയുമാണ് പുതുക്കി നിശ്ചയിച്ചിട്ടുള്ള നിരക്ക്.അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശന ടിക്കറ്റിനും ബസ് ടിക്കറ്റിനും 20 രൂപയും60 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്ക് പ്രവേശന ടിക്കറ്റിനും ബസ് ടിക്കറ്റിനും Read More…
‘പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഫെബ്രുവരി 28 മുതല്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം’; പ്രവേശന നിരക്കുകൾ പ്രഖ്യാപിച്ചു
തൃശൂർ: ഏറെ പ്രതീക്ഷകൾക്കൊടുവിൽ പുത്തൂർ സുവോളജിക്കൽ പാർക്ക് ഫെബ്രുവരി 28 മുതൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. രാവിലെ എട്ട് മണിക്ക് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉൾപ്പെടെയുള്ള മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ആദ്യ സന്ദർശനം ആരംഭിക്കും. 14 ആവാസവ്യവസ്ഥകളിലായി 330-ലധികം മൃഗങ്ങളെയാണ് പാർക്കിലേക്ക് മാറ്റിയിരിക്കുന്നത്. തൃശൂർ മൃഗശാലയിലെ മാനുകൾ, കടുവ, കാട്ടുപോത്ത്, ചീങ്കണ്ണികൾ, സിംഹവാലൻ കുരങ്ങുകൾ എന്നിവ ഇതിനകം എത്തിച്ചേർന്നിട്ടുണ്ട്. ജിറാഫ് ഉൾപ്പെടെയുള്ള വിദേശ മൃഗങ്ങളെ കൊണ്ടുവരാൻ നാല് Read More…
മാനുകള്‍ ചത്തതിലല്ല, ഫോട്ടോ പുറത്തുവന്നതില്‍ നടപടി, ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാർക്കില്‍ പുള്ളിമാനുകള്‍ ചത്ത സംഭവത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ അച്ചടക്ക നടപടി. പാര്‍ക്കില്‍ തെരുവുനായ്ക്കള്‍ കടന്നുകയറി നടത്തിയ ആക്രമണത്തില്‍ ആയിരുന്നു മാനുകള്‍ കൂട്ടത്തോടെ ചത്തത്. ഈ സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ച ഉള്‍പ്പെടെ ആരോപിക്കപ്പെടുന്നതിനിടെയാണ് ചിത്രങ്ങള്‍ പുറത്തായതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മാന്ദാംമംഗലം ഡിവിഷനിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഗ്രേഡ് പി.കെ. മുഹമ്മദ് ഷമീമിനെതിരെയാണ് നടപടി. തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍, തൃശൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍, എറണാകുളം ഫ്‌ലൈയിങ് സ്‌ക്വാഡ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍, Read More…
പ്രകൃതിയെ അടുത്തറിയുന്നതിനും വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന ഇടങ്ങളാണ് മൃഗശാലകള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍
തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു മൃഗശാലകള്‍ വിനോദത്തിന് മാത്രമുള്ള ഉപാധിയല്ല, പ്രകൃതിയെ അടുത്തറിയുന്നതിനും വിജ്ഞാനം സമ്പാദിക്കുന്നതിനും ഉതകുന്ന ഇടങ്ങളായി അവ മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പ്രകൃതിയെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സംരക്ഷിച്ചുകൊണ്ട് നിര്‍മ്മിച്ച ഡിസൈനര്‍ സൂവിലൂടെ പകര്‍ന്നു കിട്ടുന്ന അറിവ് പ്രകൃതിയോടും പ്രകൃതി സംരക്ഷണത്തിനോടും നമുക്കുള്ള പ്രതിബന്ധത വര്‍ദ്ധിപ്പിക്കുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുവോളജിക്കല്‍ പാര്‍ക്കിലെ ജല സംരക്ഷണം, ജല പുനരുപയോഗം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് Read More…
രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ഇന്ന്
തൃശൂര്‍: രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാലയായ തൃശൂര്‍, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്ക്, കേരളത്തിലെ ആദ്യത്തെ സുവോളജിക്കല്‍ പാര്‍ക്ക് എന്നീ പ്രത്യേകതകളുമുണ്ട്. കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാന്‍ ഫണ്ടിലെ 40 കോടി രൂപയും ചേര്‍ത്ത് 337 കോടി രൂപ ഉപയോഗിച്ചാണ് അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനു പുറമെ 17 കോടി കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്. 336 ഏക്കറില്‍ 80 Read More…
തൃശൂരിൽ പുത്തൂർ സുവോളജിക്കൽ പാർക്കിൽ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിന് അനുമതി ലഭിച്ചു :- റവന്യൂ മന്ത്രി കെ രാജൻ
തൃശൂർ : തൃശൂരിൽ പുത്തൂർ സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെടുത്തി കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിന് അനുമതി ലഭിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. റവന്യൂ മന്ത്രി കെ രാജൻ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഡബിൾ ഡെക്കർ അനുവദിക്കുന്നതിനുള്ള തീരുമാനമെടുത്തത്. സുവോളജിക്കൽ പാർക്കിനകത്ത് മിനി ബസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലും മന്ത്രി കെ രാജൻ ഗതാഗത മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 1.5 കോടി രൂപയുടെ ഇലക്ട്രിക് Read More…





