International News

യുദ്ധസാഹചര്യം: ഖത്തർ എയർവെയ്സ് നാലു രാജ്യങ്ങളിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തി

ദോഹ: യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഖത്തർ എയർവെയ്സ് ഇറാഖ്, ഇറാൻ, ലബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. ജോർദാനിലെ അമ്മാനിലേക്കുള്ള സർവീസുകൾ തുടരും, ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് സർവീസ് പിന്നീട് മാത്രമേ പുനരാരംഭിക്കൂ എന്ന് ഖത്തർ എയർവെയ്സ് അധികൃതർ അറിയിച്ചു. മാറിവരുന്ന സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷമേ സർവീസ് വീണ്ടും ആരംഭിക്കൂ. യാത്രക്കാരുടെ സുരക്ഷ മുന്‍നിറുത്തിയാണ് ഈ നിർണായക നടപടിയെന്ന് ഖത്തർ എയർവെയ്സ് വ്യക്തമാക്കി.