Kerala News

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയ്ക്ക് പോകും. ഇന്നോ നാളെയോ രാജീവ് ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം കേന്ദ്ര നേതാക്കളുമായി കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ബിജെപിക്ക് രാഷ്ട്രീയമായ മേല്‍ക്കൈ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകളെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനുള്ള പാര്‍ട്ടിയുടെ പ്രതിജ്ഞാബദ്ധതയായി ഉയര്‍ത്തിക്കാട്ടാനാകുമെന്നും കണക്കുകൂട്ടുന്നു. മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്ന പേരുകളിലൊന്ന് മുന്‍ ജില്ലാ Read More…

Kerala News

ശ്രീലേഖ ഐപിഎസിന്റെ തിരക്കിട്ട ബിജെപി പ്രവേശം കേരള ഗവർണർ സ്ഥാനം ലക്ഷ്യമിട്ടോ ?

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തുടർച്ചയായി സേവനം അനുഷ്ഠിച്ച ഗവർണർമാരുടെ പദവി മാറ്റാറായ സാഹചര്യത്തിൽ ആരായിരിക്കും അടുത്ത കേരള ഗവർണർ എന്ന ആകാംക്ഷയിലാണ് ഏവരും. പല പേരുകളും ഈ സ്ഥാനത്തേക്ക് ഉയർന്നു വരുന്നുണ്ടെങ്കിലും തിർക്കിട്ട് ബി ജെ പി പ്രവേശം നേടി വാർത്ത സൃഷ്ടിച്ച ശ്രീലേഖ ഐപിഎസിന്റെയും ബിജെപിയുടെയും നീക്കങ്ങൾ ചേർത്തുവായിക്കാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ ഐപിഎസ് ഉദ്യോഗസ്ഥ, പോലീസിൽ നിഷ്പക്ഷമായ ധാരാളം മാറ്റങ്ങൾ കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥ എന്നിങ്ങനെ ശ്രദ്ധേയയായ Read More…

Kerala News

മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിൽ ചേർന്നു

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയും പ്രശസ്ത സാഹിത്യകാരിയുമായ ആർ. ശ്രീലേഖ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു. ശ്രീലേഖയുടെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന ചടങ്ങിൽ, ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, അവരെ ഷാൾ അണിയിച്ച് പാർട്ടിയിൽ സ്വീകരിച്ചു. മൂന്ന് ആഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് ശ്രീലേഖ ബി.ജെ.പിയിൽ ചേർന്നത്. “33 വർഷം നിഷ്പക്ഷമായി സേവനം നിർവഹിച്ചിട്ടാണ് ഇപ്പോൾ ബി.ജെ.പിയിൽ ചേർന്ന്, ജനസമൂഹത്തിന് കൂടുതൽ സേവനം ചെയ്യാൻ അവസരം കണ്ടെത്തിയത്,” ശ്രീലേഖ പറഞ്ഞു. ബി.ജെ.പിയുടെ ആദർശങ്ങളിൽ വിശ്വാസം പ്രകടിപ്പിക്കുകയും, Read More…