അയോധ്യ (ഉത്തർപ്രദേശ്): രാവണനെ വധിച്ചശേഷം ശ്രീരാമൻ രാമേശ്വരത്തുനിന്ന് അയോധ്യയിലേക്ക് നടത്തിയ യാത്രയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 2,500 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തി നോയിഡ സ്വദേശിയായ 30കാരൻ. ഏഴ് സംസ്ഥാനങ്ങളിലൂടെ 16 ദിവസം കൊണ്ടാണ് സാർഥക് ചൗഹാൻ തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്ന് ഉത്തർപ്രദേശിലെ അയോധ്യയിലെത്തിയത്. ദീപാവലിക്ക് മുന്നോടിയായിട്ടായിരുന്നു യാത്ര. തുടർച്ചയായ മൂന്നാം വർഷമാണ് സാർഥക് ഈ യാത്ര നടത്തുന്നത്. ഇന്ത്യയുടെ വൈവിധ്യവും സംസ്കാരവും അടുത്തറിയാനുള്ള മികച്ച അവസരമാണിതെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. വെള്ളിയാഴ്ച അയോധ്യയിലെത്തിയ സാർഥക്, ദസറ Read More…
Tag: rameshwaram
അമൃത എക്സ്പ്രസ് ഇന്നു മുതൽ രാമേശ്വരത്തേക്ക്; ഇനി കേരളത്തിൽ നിന്നും നേരിട്ട് പോകാം
തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് മധുരയിലേക്കുള്ള അമൃത എക്സ്പ്രസ് ഇന്നു മുതൽ രാമേശ്വരം വരെ സർവീസ് നടത്തും. രാമേശ്വരത്തേക്ക് സർവീസ് നീട്ടാനുള്ള തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. ഇതോടെ, ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടനകേന്ദ്രമായ രാമേശ്വരത്തേക്ക് കേരളത്തിൽനിന്നുള്ള ഏക തീവണ്ടിയായി അമൃത എക്സ്പ്രസ് മാറി. തിരുവനന്തപുരത്തു നിന്നും രാത്രി 8.30-ന് പുറപ്പെടുന്ന ട്രെയിൻ (16343) പിറ്റേന്ന് ഉച്ചയ്ക്ക് 12.45-ന് രാമേശ്വരത്തെത്തും. രാമേശ്വരം- തിരുവനന്തപുരം വണ്ടി ഉച്ചയ്ക്ക് 1.30-ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 4.55-ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. Read More…


