ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്തു നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണത്തിനായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ സ്‌കൂളുകൾ തമ്മിലാണ് മത്സരം. അധ്യാപകരും വിദ്യാർഥികളും ചേർന്ന് തയ്യാറാക്കുന്ന ആയിരം റീലുകൾ സമൂഹ മാധ്യമങ്ങളിൽ സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തും. യുവജനോത്സവസന്ദേശം പൊതുസമൂഹത്തിനു മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സന്ദേശ വീഡിയോകളും കലോത്സവ പ്രചാരണത്തിനുണ്ടാവും. സ്‌കൂളുകൾക്ക് പുറമെ പൊതു വിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ സ്ഥാപനങ്ങളും റീലുകൾ തയ്യാറാക്കും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ Read More…


