രജിസ്ട്രേഷൻ വകുപ്പിന് 2024-25 സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ 5578.94 കോടി വരുമാനം നേടാനായി. 8,70,401 ആധാരങ്ങളാണ് ഈ സാമ്പത്തികവർഷത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ സാമ്പത്തിക വർഷം 6382.15 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. 2023-24 സാമ്പത്തിക വർഷത്തിൽ വകുപ്പിന് 5219.34 കോടി രൂപയായിരുന്നു വരുമാനം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ പോലും 15664 ആധാരരജിസ്‌ട്രേഷനുകൾ എണ്ണത്തിൽ കുറവായിട്ടും കഴിഞ്ഞ സാമ്പത്തികവർഷത്തേക്കാൾ 359.60 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചിരിക്കുന്നത്. കോമ്പൌണ്ടിംഗ് സ്‌കീം, സെറ്റിൽമെന്റ് സ്‌കീം എന്നിവയിലൂടെ അണ്ടർവാല്യുവേഷൻ ഇനത്തിൽ 31 കോടി രൂപ സമാഹരിക്കാനായി. എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം വരുമാനം ലഭിച്ചിട്ടുള്ളത്, 1241. 02 കോടി രൂപ. റവന്യൂ വരുമാനത്തിൽ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്, 782.32 കോടി Read More…


