Kerala News

5 കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ടനിര; തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്

തൃശൂര്‍: തൃശൂര്‍-എറണാകുളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രി 11 മണിയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇന്ന് രാവിലെയും തുടര്‍ന്നു. മുരിങ്ങൂര്‍ മുതല്‍ പോട്ട വരെയാണ് ഗതാഗതം ഇഴഞ്ഞു നീങ്ങുന്നത്. മുരിങ്ങൂരിലാണ് വലിയ കുരുക്ക് അനുഭവപ്പെടുന്നത്. എറണാകുളത്തേക്ക് പോകുന്ന പാതയില്‍ 5 കിലോമീറ്ററോളമാണ് വാഹനങ്ങളുടെ നീണ്ട നിരയുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ചാലക്കുടി വഴി പോയാല്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങും. പാലക്കാട് തൃശൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍ മാള വഴി പോകാന്‍ നിര്‍ദ്ദേശം. എറണാകുളത്തേക്ക് പോകേണ്ടവര്‍ കൊടുങ്ങല്ലൂര്‍ പറവൂര്‍ Read More…