പത്തനംതിട്ട: ദീർഘകാലം നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ശബരിമലയിൽ റോപ് വേ പദ്ധതി യാഥാർഥ്യമാകുന്നു. വനംവകുപ്പുമായി ബന്ധപ്പെട്ട തര്ക്കങ്ങളും ഏറ്റെടുക്കേണ്ട വനഭൂമിക്ക് പകരം ഭൂമി നൽകലും പരിഹരിച്ചാണ് സർക്കാർ ഈ നിർണായക പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. റോപ് വേ നിർമാണത്തിനായി ആവശ്യമായ 4.5336 ഹെക്ടർ വനഭൂമിക്ക് പകരം കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ കുളത്തൂപ്പുഴ വില്ലേജിൽ 4.5336 ഹെക്ടർ റവന്യൂ ഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിന് നൽകുന്നതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ജില്ലാ കലക്ടറോട് ഇതിനുള്ള നടപടി ഉടൻ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. Read More…


