മുംബൈ: റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ചുയര്‍ന്ന് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 21 പൈസയുടെ നേട്ടമാണ് രൂപ കരസ്ഥമാക്കിയത്. നിലവില്‍ 88.56 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. എണ്ണ വില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും കാരണം രൂപ സമ്മര്‍ദ്ദത്തിലായിരുന്നു. ഇന്നലെ രൂപ ഏഴു പൈസയുടെ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. സര്‍വകാല റെക്കോര്‍ഡ് താഴ്ചയ്ക്ക് അരികില്‍ 88.77 Read More…
Tag: rupees
രൂപ വീണ്ടും ഇടിഞ്ഞു, 9 പൈസയുടെ നഷ്ടം; എണ്ണവില 75 ഡോളറിലേക്ക്, ഓഹരി വിപണി ‘ഫ്ലാറ്റ്’
മുംബൈ: ഇന്നലെ തിരിച്ചുകയറിയ രൂപ ഇന്ന് വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില് 9 പൈസയുടെ നഷ്ടം അനുഭവപ്പെട്ടു. ഡോളര് ഒന്നിന് 87.16 ലേക്കാണ് രൂപ തകര്ന്നത്. ആഗോള വ്യാപാര യുദ്ധത്തിലേക്ക് കളമൊരുക്കി അമേരിക്കയും ചൈനയും പരസ്പരം താരിഫ് ഏര്‍പ്പെടുത്തിയത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. കഴിഞ്ഞദിവസം കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെ തീരുവ ഏര്‍പ്പെടുത്തുന്നത് ഒരു മാസത്തേയ്ക്ക് നീട്ടാന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെ രൂപ തിരിച്ചുകയറിയിരുന്നു. റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് നാലുപൈസയുടെ നേട്ടത്തോടെ 87.07ലേക്കാണ് ഇന്നലെ രൂപ തിരിച്ചുകയറിയത്. അതേസമയം, Read More…



