Education Health India News Politics

ബംഗാളിലെ ക്യാമ്പസുകളിൽ വിദ്യാർത്ഥിനികൾക്ക് സ്വയംരക്ഷാ പരിശീലനം നൽകാൻ എബിവിപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വിദ്യാർത്ഥിനികൾക്കായി സ്വയംരക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് ആർഎസ്എസ് അനുബന്ധ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി). നവംബർ 14 മുതൽ 16 വരെയാണ് പരിശീലന പരിപാടി നടത്തുക. ‘മിഷൻ സാഹസി’ എന്ന പേരിൽ സംസ്ഥാനത്തെ വിവിധ കോളജുകളിലും സർവകലാശാലകളിലുമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് എബിവിപി നേതാക്കൾ വെള്ളിയാഴ്ച അറിയിച്ചു. ശാരീരികമായ സ്വയംരക്ഷാ മുറകൾക്കൊപ്പം പ്രയാസകരമായ സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുള്ള മാനസിക പരിശീലനവും പരിപാടിയുടെ ഭാഗമായി നൽകും. അടിയന്തര സാഹചര്യങ്ങളിൽ ഫലപ്രദമായി പ്രതികരിക്കാൻ Read More…