Death India News Politics

സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം; പുഷ്പാർച്ചന നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: സർദാർ വല്ലഭ്ഭായ് പട്ടേലിൻ്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു പുഷ്പാർച്ചന നടത്തി. ശനിയാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് രാഷ്ട്രപതി ആദരമർപ്പിച്ചത്. നേരത്തെ ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ചൗക്കിലെത്തിയ രാഷ്ട്രപതി, അവിടെയുള്ള സർദാർ വല്ലഭ്ഭായ് പട്ടേലിൻ്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചിരുന്നു.