Education India Kerala News

ഒ ബി സി വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പ്

സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തിൽപ്പെട്ടവരും മാതാപിതാക്കളിൽ രണ്ടുപേരെയോ ഒരാളെയോ നഷ്ടപ്പെട്ടവരുമായ മെഡിക്കൽ/അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്നാക്കവിഭാഗ വികസന വകുപ്പ് പ്രത്യേക സ്കോളർഷിപ്പ് നൽകുന്നു. സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് 50,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. കുടുംബ വാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപയാണ്. അപേക്ഷകൾ www.egrantz.kerala.gov.in വഴി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. ഫോൺ:📞 0492-2222335.

Kerala News

എ പി ജെ അബ്ദുൾകലാം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ- എല്ലാ വിഭാഗക്കാർക്കും, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി 2024-25 സാമ്പത്തിക വർഷം നൽകുന്നതിലേയ്ക്കായി എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പിനുളള അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. 6,000 രൂപയാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നല്കുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ Read More…