Education Health India News Politics

സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കമിട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്. ഇന്ന് രാവിലെ ചെന്നൈയിലെ ഒരു സ്കൂളിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പിയ അദ്ദേഹം അവർക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു. തുടർന്ന് ക്ലാസ് മുറികൾ സന്ദർശിച്ച മുഖ്യമന്ത്രി വിദ്യാർത്ഥികളുമായി സംവദിച്ചു.

Kerala News

വിദ്യാര്‍ഥികളുമായി വിനോദയാത്ര; ആര്‍ടിഒയെ മുന്‍കൂട്ടി അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: സ്‌കൂളില്‍നിന്നോ കോളജില്‍നിന്നോ വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍. വിനോയാത്രയ്ക്ക് മുമ്പ് ഒരാഴ്ചമുമ്പെങ്കിലും വിവരം നല്‍കണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസ് പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും കാര്യങ്ങളെക്കുറിച്ച് വിവരിച്ച് കൊടുക്കുന്നതിനുമാണിത്. മുന്‍വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികളുമായി വിനോദയാത്ര പോകുന്ന ബസുകളില്‍ എമര്‍ജന്‍സി എക്സിറ്റോ അഗ്നിസുരക്ഷാ സംവിധാനമോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ അറിവുമില്ല. ഇത്തരം ബസുകളില്‍ അനധികൃതമായി സ്പീക്കറുകളും ലൈറ്റുകളും സ്ഥാപിച്ചിരുന്നു. Read More…

Kerala News

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷാ മാര്‍ഗരേഖ: ഹൈക്കോടതിയില്‍ കരട് സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗ്ഗരേഖയുടെ കരട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മാര്‍ഗ്ഗരേഖ പുറത്തിറക്കുന്നതിന് സര്‍ക്കാരിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാലാഴ്ചത്തെ സമയം അനുവദിച്ചു. രണ്ടാഴ്ച സാവകാശം നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ അപേക്ഷ. സുരക്ഷാ മാര്‍ഗ്ഗരേഖയുടെ കരടില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഹര്‍ജിക്കാരനായ അഡ്വ. കുളത്തൂര്‍ ജയ്സിങ്ങിന് കോടതി ഒരാഴ്ച കൂടി സമയം അനുവദിച്ചിട്ടുണ്ട്. 2019-ല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി ക്ളാസ് റൂമില്‍ വച്ച് പാമ്പ് കടിയേറ്റ് ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ജില്ലാ Read More…