ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയായ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയം ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സേവാ തീർഥ്’ എന്ന പേരിന്റെ അനാച്ഛാദനം നിർവഹിക്കും. ഇതോടെ കൊളോണിയൽ കാലഘട്ടത്തിന്റെ പ്രതീകമായ സൗത്ത് ബ്ലോക്ക് പുതിയ ചരിത്രത്തിലേക്ക് കടക്കുന്നു. കാബിനറ്റ് യോഗത്തിന് ശേഷം കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സൗത്ത് ബ്ലോക്കിൽ നിന്ന് സേവാ തീർഥിലേക്ക് മാറും. സേവാ തീർഥ്-1 ലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) പ്രവർത്തിക്കുക. Read More…
Tag: seva teerth
പ്രധാനമന്ത്രിയുടെ ഓഫീസ് പുനര്‍നാമകരണം ചെയ്യുന്നു; ഇനി ‘സേവ തീര്‍ഥ്’
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരു മാറ്റുന്നു. ‘സേവ തീര്‍ഥ് ‘ എന്ന് പേരുമാറ്റാനാണ് നിര്‍ദേശം. ഇതിനുമുന്‍പായി സൗത്ത് ബ്ലോക്കില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനം മാറ്റും. സേവന മനോഭാവവും രാജ്യ താല്‍പര്യവും പരിഗണിച്ചാണ് പേരുമാറ്റം എന്നാണ് വിശദീകരണം. രാജ്ഭവന്റെ പേര് കഴിഞ്ഞ ദിവസം ലോക് ഭവന്‍ എന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നത്. ‘എക്‌സിക്യൂട്ടീവ് എന്‍ക്ലേവ്’ എന്നാണ് നേരത്തെ നല്‍കിയിരുന്ന പേര്. കൊളോണിയല്‍ കാലഘട്ടത്തിന്റെ പേരുകളും ചിഹ്നങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് Read More…



