ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഏറ്റെടുത്തു. ഇന്ന് വൈകിട്ട് ആറുമണിയോടെ ദേവസ്വം കാര്യാലയത്തിലെത്തി അഡ്മിനിസ്ട്രേറ്ററായിരുന്ന ഒ.ബി.അരുൺകുമാറിൽ നിന്ന് ജില്ലാ കളക്ടർ ചുമതലയേറ്റെടുക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്ററായിരുന്ന ഒ.ബി. അരുൺകുമാറിനെ മാതൃ വകുപ്പിലെ സേവനത്തിലേക്ക് സർക്കാർ തിരികെ വിളിച്ച സാഹചര്യത്തിലാണ് നടപടി.ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗം സി. മനോജ്, സ്ഥാനമൊഴിഞ്ഞ അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് കളക്ടറെ വരവേറ്റു. തുടർന്ന് അഡ്മിനിസ്ട്രേറ്ററുടെ കാര്യാലയത്തിലെത്തി രേഖകളിൽ ഒപ്പ് വെച്ച് കളക്ടർ Read More…


