India Kerala News Politics

രാജ്യം കത്തിക്കാൻ ദിവസം 3000 രൂപ കൂലി…!

രാവിലെ മെസ്സേജ് വരും… “CJP ടീമിൽ നിന്നാണ്, ഫണ്ടിങ് റെഡിയാണ്, നിങ്ങൾ സമരത്തിന് ഇറങ്ങൂ…” പിന്നെ എന്താണ്? രാവിലെ മുതൽ വൈകുന്നേരം വരെ റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചാൽ കയ്യിൽ കിട്ടും 3000 രൂപ! അതും ക്യാഷായി! അക്കൗണ്ടിൽ അല്ല, ഒരു കണക്കും ഇല്ല, ഒരു ചോദ്യവും ഇല്ല… വെറും കറൻസി നോട്ടുകൾ!

ഒരാൾക്ക് 3000 രൂപ വെച്ച്, നൂറ് പേർക്ക് മൂന്ന് ലക്ഷം, ആയിരം പേർക്ക് മുപ്പത് ലക്ഷം… ഒരു ദിവസത്തെ സമരത്തിന് കോടികൾ ഒഴുകുന്നു! ഇത്രയും പണം എവിടെ നിന്ന് വരുന്നു? ഏത് മണ്ണിൽ നിന്നാണ് ഈ ഫണ്ടിന്റെ ഉറവ പൊട്ടുന്നത്?

FCRA ഫണ്ടിന്റെ കണക്ക് ചോദിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് ഈ കളി! വിദേശത്ത് നിന്ന് ഒഴുകുന്ന പണത്തിന്റെ കണക്ക് ചോദിച്ചപ്പോൾ, രാജ്യദ്രോഹികൾക്ക് വയറു വേദന തുടങ്ങി! ഇന്ന് രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാൻ, തെരുവുകൾ കത്തിക്കാൻ, യുവാക്കളെ വാടകയ്ക്ക് എടുക്കുകയാണ്!

വീഡിയോയിൽ ആ ചെറുപ്പക്കാരൻ തന്നെ പറയുന്നു… “എനിക്ക് രാവിലെ മെസ്സേജ് വന്നു, 3000 രൂപ തരാമെന്ന് പറഞ്ഞു, അതുകൊണ്ട് വന്നു… രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല…” ഇതാണോ സമരം? ഇതാണോ ജനകീയ പ്രക്ഷോഭം? വിശപ്പിന്റെ പേരിൽ, പണത്തിന്റെ പേരിൽ രാജ്യത്തെ ഒറ്റുകൊടുക്കുന്ന വാടക സൈന്യം!

സമരമെന്നാൽ ആശയമാണ്, ത്യാഗമാണ്, നെഞ്ചിലെ തീയാണ്… ഇവിടെ സമരമെന്നാൽ ദിവസക്കൂലിയാണ്! 3000 രൂപയ്ക്ക് രാജ്യത്തെ വിൽക്കുന്ന ദല്ലാൾമാർ!

ഏഷ്യാനെറ്റേ, നീ ഇത് കാണുന്നില്ലേ? ക്യാമറയും മൈക്കുമായി ഓടിനടക്കുന്ന നീ, ഈ സത്യം കാണാത്തത് എന്തുകൊണ്ട്? ദ്രോഹികളുടെ ഫണ്ടിങ് കഥ പുറത്തുവരുമ്പോൾ നിന്റെ കണ്ണുകൾ അടയുന്നതെന്തിന്?

രാജ്യം ഉണരണം! 3000 രൂപയ്ക്ക് തെരുവിലിറങ്ങുന്നവനെക്കാൾ വലിയ അപകടം, അവന് പണം കൊടുത്ത് രാജ്യത്തെ കത്തിക്കാൻ നോക്കുന്ന ശക്തികളാണ്! FCRA യുടെ മറവിൽ, മനുഷ്യാവകാശത്തിന്റെ മറവിൽ, രാജ്യത്തെ ശവപ്പറമ്പാക്കാൻ നടക്കുന്നവരെ തുറന്നുകാട്ടിയേ മതിയാകൂ!

ഇത് സമരമല്ല… ഇത് രാജ്യദ്രോഹത്തിന്റെ വാടക കരാർ ആണ്!

Leave a Reply

Your email address will not be published. Required fields are marked *