India News Politics

പശ്ചിമ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവായി ശോഭൻദേവ് ചതോപാധ്യായ്

പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തൃണമൂൽ കോൺഗ്രസ് ശോഭൻദേവ് ചതോപാധ്യായയെ നിയമിച്ചു. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പാർട്ടി തീരുമാനം അറിയിച്ചത്. അസിമ പത്രയും നയന ബന്ധ്യോപാധ്യയും പ്രതിപക്ഷ ഉപനേതാക്കളായും നിയമിതരായി. അതേസമയം, കൊൽക്കത്ത പോർട്ട് മണ്ഡലത്തിലെ എംഎൽഎയായ ഫ്രിഹദ് ഹക്കിമിനെ നിയമസഭയിലെ ചീഫ് വിപ്പായും പാർട്ടി നിയമിച്ചു.