ബംഗളൂരു: കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക്. 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്രവേശനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ അഡിക്ഷന്‍ കുറയ്ക്കുകയും മാനസികാരോഗ്യവും ഉറക്കവും സുരക്ഷയും സംരക്ഷിക്കുകയും ചെയ്യുന്നതിനായാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകുകയാണ് കര്‍ണാടക. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വീകരിച്ച സമാന നടപടികള്‍ പഠിച്ച ശേഷമാണ് Read More…
Tag: social media
വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കും, യൂട്യൂബും ഉള്‍പ്പടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് നേപ്പാള്‍
കാഠ്മണ്ഡു: വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, എക്‌സ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍. നേപ്പാളിലെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെ.പി. ശര്‍മ്മ ഒലി സര്‍ക്കാരിന്റെ നടപടി. ‘രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ സൈറ്റുകളും രജിസ്റ്റര്‍ ചെയ്യുന്നതുവരെ പ്രവര്‍ത്തനരഹിതമാക്കാന്‍ നേപ്പാള്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.’ നേതാപ്പള്‍ വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയച്ചു. വിവരവിനിമയ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത പ്ലാറ്റ്ഫോമുകള്‍ സസ്പെന്‍ഷന്‍ നേരിടേണ്ടിവരുമെന്ന് സര്‍ക്കാര്‍ Read More…
13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കണമെന്ന് ഹര്‍ജി; പരിഗണനയ്ക്കെടുക്കാതെ സുപ്രീംകോടതി
ന്യൂഡല്‍ഹി: 13 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ നയനിര്‍ണയം സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ ബി. ആര്‍ ഗവായ്, എ. ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഹര്‍ജിക്കാരന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്ന് വ്യക്തമാക്കിയതോടെയാണ് കോടതി നടപടി അവസാനിപ്പിച്ചത്. സെപ് ഫൗണ്ടേഷന്‍ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായിരുന്ന പ്രധാന ആശങ്കകള്‍ കുട്ടികളില്‍ സോഷ്യല്‍ മീഡിയയുടെ Read More…
ഹൈക്കോടതി ജീവനക്കാരുടെ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കി
കൊച്ചി: കേരള ഹൈക്കോടതി, ജീവനക്കാരുടെ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കി. ഔദ്യോഗിക സമയത്ത് ഓൺലൈൻ ഗെയിമുകൾ കളിക്കുക, സോഷ്യല് മീഡിയ ബ്രൗസ് ചെയ്യുക, സിനിമകൾ കാണുക, ഓൺലൈൻ ട്രേഡിംഗിൽ ഏർപ്പെടുക തുടങ്ങിയ പ്രവൃത്തികളാണ് വിലക്കിയത്. ഉച്ചഭക്ഷണ ഇടവേളകളിൽ പോലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിരോധിച്ചിട്ടുണ്ട്. ജോലിയിൽ നിന്നുള്ള ശ്രദ്ധ കുറയുന്നതെന്ന് കണ്ടെത്തലാണ് നടപടിക്ക് പിന്നിൽ, . “പല ജീവനക്കാർ ജോലി സമയത്ത് ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിലും സോഷ്യല് മീഡിയ ഉള്ളടക്കം കാണുന്നതിലും ഏർപ്പെടുന്നു, അതുവഴി Read More…




