കൊച്ചി: കേരള ഹൈക്കോടതി, ജീവനക്കാരുടെ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കി. ഔദ്യോഗിക സമയത്ത് ഓൺലൈൻ ഗെയിമുകൾ കളിക്കുക, സോഷ്യല് മീഡിയ ബ്രൗസ് ചെയ്യുക, സിനിമകൾ കാണുക, ഓൺലൈൻ ട്രേഡിംഗിൽ ഏർപ്പെടുക തുടങ്ങിയ പ്രവൃത്തികളാണ് വിലക്കിയത്. ഉച്ചഭക്ഷണ ഇടവേളകളിൽ പോലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിരോധിച്ചിട്ടുണ്ട്.
ജോലിയിൽ നിന്നുള്ള ശ്രദ്ധ കുറയുന്നതെന്ന് കണ്ടെത്തലാണ് നടപടിക്ക് പിന്നിൽ, . “പല ജീവനക്കാർ ജോലി സമയത്ത് ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിലും സോഷ്യല് മീഡിയ ഉള്ളടക്കം കാണുന്നതിലും ഏർപ്പെടുന്നു, അതുവഴി ഓഫീസ് ജോലികൾ തടസ്സപ്പെടുന്നു,” എന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ ജി. ഗോപകുമാർ ഡിസംബർ 2-ന് പുറത്തിറക്കിയ സര്ക്കുലറിൽ പറയുന്നു.
സർക്യുലർ അനുസരിച്ച്, ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള മൊബൈൽ ഫോൺ ഉപയോഗം മാത്രം അനുവദിച്ചിരിക്കുന്നു. എന്നാൽ, മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കാൻ നടപടികൾ സ്വീകരിക്കാൻ കണ്‍ട്രോളിങ് ഓഫീസര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണുകളും ഡ്രൈവര്‍മാരും നല്‍കുന്നത് ഒഴിവാക്കി 2009ലും 2013-ലും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.