Kerala News

സില്‍വര്‍ ലൈന്‍ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി; പോസിറ്റീവ് പ്രതികരണം കെ റെയിൽ എംഡി

കൊച്ചി:സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് ദക്ഷിണ റെയിൽവേ ഉന്നയിച്ച സംശയങ്ങൾക്ക് വ്യക്തത നൽകുന്ന പ്രാഥമിക ചര്‍ച്ച കെ റെയിൽ എംഡി അജിത് കുമാറും റെയിൽവേ നിർമ്മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയുമായി നടന്നു . ദക്ഷിണ റെയിൽവേയുടെ സംശയങ്ങളിൽ വ്യക്തത വരുത്തുകയായിരുന്നു ചര്‍ച്ചയുടെ ഉദ്ദേശം.

ഇപ്പോള്‍ നടന്നത് പ്രാഥമിക ചര്‍ച്ചയായിരുന്നെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അജിത് കുമാര്‍ പറഞ്ഞു. റെയില്‍വേ മുന്നോട്ടുവെച്ചിരിക്കുന്ന ഡിപിആറുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചകള്‍ക്ക് കെ റെയില്‍ തയാറാകുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

പദ്ധതിയുടെ ട്രാക്കുകൾക്ക് വീതികുറഞ്ഞ സ്റ്റാന്റേർഡ് ഗേജ് പകരം ബ്രോഡ് ഗേജ് ഉപയോഗിക്കുകയും വന്ദേഭാരത, ഗുഡ്‌സ് ട്രെയിനുകൾ ഇവിടെ ഓടിക്കണം എന്നാണ് റെയിൽവേയുടെ നിർദേശം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സില്‍വര്‍ലൈന്‍ ട്രെയിനുകള്‍ മാത്രം ഓടുന്ന പാതയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *