ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള ഇന്ത്യയുടെ സ്വപ്‌പ്ന ദൗത്യമായ സ്‌പാഡെക്‌സ് പരീക്ഷണം വിജയിച്ചു. ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ഡോക്കിംഗ് സാങ്കേതിക വിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങൾ.


