പ്രശസ്ത സംവിധായകനു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം. ശ്രീലങ്കയിൽ നടന്ന പത്താമത് ഇന്റർനാഷണൽ യൂത്ത് ഫിലിം ഫെസ്റ്റിവലിലാണ് അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിച്ചത്. ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജൂറി ചെയർപേഴ്‌സൻ കൂടിയായിരുന്നു ഷാജി എൻ. കരുൺ. ശ്രീലങ്കയിലെ നാഷണൽ യൂത്ത് സർവീസസ് കൗൺസിലാണ് പുരസ്‌കാരം സമ്മാനിച്ചത്. NETPAC, ഏഷ്യൻ ഫിലിം സെന്റർ എന്നിവയുടെ പിന്തുണയോടെ ശ്രീലങ്കയിലെ നാഷണൽ യൂത്ത് സർവീസസ് കൗൺസിൽ വർഷം തോറും Read More…


