മാലിന്യസംസ്‌കരണം, ദുരന്തനിവാരണം, കൃഷി, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുരോഗതി ആർജിക്കാനുതകുന്ന ഉൽപ്പന്നങ്ങൾ അണിനിരത്തി രാജ്യാന്തര സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ എക്സ്പോ. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച പരിപാടിയിൽ യുവസംരംഭകരാണ് സാമൂഹിക പ്രശ്നങ്ങൾക്കുള്ള സാങ്കേതിക പ്രതിവിധികൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന സംസ്ഥാനത്ത് പ്രതിവിധിയെന്നോണമാണ് തിരുവനന്തപുരം കഴക്കൂട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന വെക്റ്റാസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഡ്രോണുകൾ രൂപകൽപ്പന ചെയ്തത്. പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ വേഗം കണ്ടെത്താനും മരുന്നും ഭക്ഷണവും എത്തിക്കാനും ഡ്രോണുകൾക്കു കഴിയും. Read More…


