ഗുരുഗ്രാം: തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കം ഗുരുഗ്രാമിലെ സെക്ടർ 67ലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് ശ്രീ വർധമാൻ മന്ത്ര സൊസൈറ്റിയിൽ സംഘർഷം ഉണ്ടായത്. സെക്ടർ-65 പൊലീസിൽ നൽകിയ പരാതിപ്രകാരം, സൊസൈറ്റിക്ക് പുറത്ത് തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുകയായിരുന്ന രണ്ട് സ്ത്രീകളെ ചില താമസക്കാർ ചേർന്ന് ആക്രമിച്ചുവെന്നാണ് ആരോപണം. തങ്ങളെ മർദിക്കുകയും മുടിയിൽ പിടിച്ചുവലിക്കുകയും ചെയ്തതായി സ്ത്രീകൾ പരാതിയിൽ പറയുന്നു. സംഭവം മൊബൈൽ Read More…
Tag: stray dog
ചെങ്ങോട്ടുകാവിൽ തെരുവുനായ്ക്കൾക്ക് നേരെ മാരകായുധ ആക്രമണം: പിന്നിൽ ആയുധ പരിശീലനമെന്ന് സംശയം; അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യം
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ ഖാദിമുക്ക് – വിദ്യാതരംഗിണി റോഡ് പരിസരത്ത് തെരുവുനായ്ക്കളെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുന്ന നിലയിൽ കണ്ടെത്തിയത് വലിയ ആശങ്കയ്ക്കും ദുരൂഹതയ്ക്കും വഴിയൊരുക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ ഖാദിമുക്ക് ഭാഗത്ത് മുഖത്തും തലയിലും ആഴത്തിൽ വെട്ടേറ്റ നിലയിൽ ഒരു നായയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. സാധാരണഗതിയിൽ മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത എന്നതിലുപരി, കൃത്യമായ ലക്ഷ്യത്തോടെയും ആസൂത്രിതമായും ഏൽപ്പിച്ച മുറിവുകളാണ് നായയുടെ ശരീരത്തിലുള്ളത്. ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാനമായ രീതിയിൽ മൃഗങ്ങൾക്ക് Read More…
എട്ടാഴ്ച ഷെല്‍റ്ററുകളിലേക്ക് മാറ്റേണ്ടത് അഞ്ച് ലക്ഷം നായ്ക്കളെ; സുപ്രീം കോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളി
തിരുവനന്തപുരം: പൊതു ഇടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ സമയബന്ധിതമായി നീക്കണം എന്ന് സുപ്രീം കോടതി നിലപാട് കടുപ്പിക്കുമ്പോള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണം. എട്ടാഴ്ചയാണ് തെരുവ് നായ വിഷയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സമയം. ഈ സമത്തിനുള്ളില്‍ ഏകദേശം 5 ലക്ഷത്തോളം തെരുവ് നായ്ക്കളെയാണ് സംസ്ഥാനത്തിന് കൈകാര്യം ചെയ്യേണ്ടിവരിക. ഇവയെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ സൗകര്യങ്ങളുള്ള ഷെല്‍റ്ററുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്ന സംസ്ഥാനത്ത് സമയ ബന്ധിതമായി നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളി Read More…



