സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളെ ഘട്ടം ഘട്ടമായി ഐ.എസ്.ഒ നിലവാരത്തിലുയർത്താൻ പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പിലാക്കുമെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ”രജിസ്‌ട്രേഷൻ വകുപ്പും കാലത്തിനൊപ്പം’ എന്ന പരിപാടിയുടെ ഭാഗമായി വകുപ്പിനെയാകെ ആധുനികവൽക്കരിച്ചുവരികയാണ്. ഒട്ടേറെ സേവനങ്ങൾ ഇതിനകം ഓൺലൈൻ സൗകര്യമൊരുക്കി ക്യാഷ്‌ലെസ് ഓഫീസുകളാക്കി മാറ്റി. എ.ഐ.ജി ചിട്ടി തസ്തിക എ.ഐ.ജി ചിട്ടി ആൻഡ് മോഡണൈസേഷൻ എന്നാക്കി കെ.എ.എസ് റാങ്കിലേക്ക് ഉയർത്തി. ഐ.എസ്.ഒ നിലവാരത്തിൽ ഉയർത്തുന്നതിന് ആദ്യഘട്ടത്തിൽ ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സബ് രജിസ്ട്രാർമാർക്കുള്ള സംസ്ഥാനതല Read More…
Tag: sub register office
സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫീസികളിലും ജനകീയ സമിതികൾ രൂപീകരിക്കാൻ സർക്കാർ ഉത്തരവ്
രജിസ്‌ടേഷൻ വകുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സബ്ബ് രജിസ്ട്രാറാഫീസിലും ജനകീയ സമിതികൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നല്കിക്കൊണ്ട് സർക്കാർ ഉത്തരവായി. സർക്കാർ ആഫീസുകൾ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി രൂപീകരിക്കുന്ന കമ്മറ്റിയുടെ ചെയർമാൻ ബന്ധപ്പെട്ട സബ്ബ് രജിസ്ട്രാർ ആഫീസ് സ്ഥിതിചെയ്യുന്ന പ്രദേശത്തെ എം.എൽ.എ യും കൺവീനർ സബ്ബ് രജിസ്ട്രാറുമായിരിക്കും. അതാത് പ്രദേശത്തെ തദ്ദേശ ഭരണ സ്ഥാപനമേധാവികൾ, വാർഡ് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ആധാരമെഴുത്തുകാരുടെ പ്രതിനിധി, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന വനിത, പട്ടികജാതി പട്ടികവർഗ്ഗ പ്രതിനിധി എന്നിവർ അംഗങ്ങളായ സമിതി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച Read More…



