ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിലെ നേതൃത്വ തർക്കവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും തമ്മിൽ എക്‌സിൽ വാക്പോര്. ടാറ്റ ഗ്രൂപ്പിനെ ‘ക്രിമിനൽ രീതിയിൽ തകർക്കുകയാണെന്ന്’ ആരോപിച്ച രാഹുൽ ഗാന്ധി, വിഷയത്തിൽ പ്രമുഖ വ്യവസായികളാരും പ്രതികരിക്കാൻ തയ്യാറാകുന്നില്ലെന്നും വിമർശിച്ചു. എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവത്കരിക്കുന്നതിൽനിന്ന് രാഹുൽ ഗാന്ധി വിട്ടുനിൽക്കണമെന്ന നിർമല സീതാരാമന്റെ വിമർശനത്തിന് മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയത്. ടാറ്റ ട്രസ്റ്റ്സിന്റെയും ടാറ്റ സൺസിന്റെയും പ്രതിനിധികളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ സ്വീകരിക്കേണ്ടിവന്നത് ഏത് Read More…
Tag: tata
ചാംപ്യന്‍മാര്‍ക്കുള്ള ടാറ്റയുടെ ആദരം; ആദ്യ സിയറ എസ്‌യുവി ‘ലോകം കീഴടക്കിയ വനികള്‍ക്ക്’
ഐസിസി വനിതാ ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ മിന്നും വിജയത്തിന് ടാറ്റയുടെ കിടിലൻ സമ്മാനം. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ടാറ്റയുടെ സ്യുവി സിയറ ടീം അംഗങ്ങള്‍ക്ക് സമ്മാനിക്കും. സിയേറയുടെ എക്‌സ്‌ക്ലൂസീവ് ആദ്യ ബാച്ചാണ് ടീമിന് സമ്മാനിക്കുകയെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ‘രാജ്യത്തിന്റെ പ്രശസ്തി ഉയര്‍ത്തിയ ടീമിന്റെ അടങ്ങാത്ത ആവേശത്തെയും മഹത്തായ സംഭാവനകളെയും ത്യാഗങ്ങളെയും ടാറ്റ അംഗീകരിക്കുന്നു. ടീമിലെ ഓരോ അംഗത്തിനും സിയറയുടെ ഏറ്റവും ഉയര്‍ന്ന മോഡല്‍ ആണ് കമ്പനി സമ്മാനിക്കുന്നത്. ഐതിഹാസിക തിരിച്ചുവരവ് നടത്തുന്ന ടാറ്റാ Read More…
ടാറ്റ-എയർബസ് പങ്കാളിത്തത്തിൽ രാജ്യത്തെ ആദ്യ സ്വകാര്യ ഹെലികോപ്റ്റർ അസംബ്ലി പ്ലാന്റ് കർണാടകയിൽ
ബെംഗളൂരു: യൂറോപ്യൻ വിമാന നിർമ്മാണ ഭീമനായ എയർബസും, ടാറ്റ ഗ്രൂപ്പിന്റെ എയ്റോസ്പേസ് വിഭാഗമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും (TASL) ചേർന്ന്, കർണാടകയിലെ കോലാറിൽ H125 മോഡൽ ഹെലികോപ്റ്ററുകൾക്കായുള്ള ഫൈനൽ അസംബ്ലി ലൈൻ (FAL) സ്ഥാപിക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ അസംബ്ലി പ്ലാന്റായിരിക്കും ഇത്. പ്രാദേശിക ആവശ്യങ്ങൾക്കൊപ്പം ആഗോള എയ്റോസ്പേസ് രംഗത്ത് ഇന്ത്യയെ ഒരു നിർണായക പങ്കാളിയാക്കാൻ പദ്ധതിയിടുന്ന പ്ലാന്റ്, ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന്റെ ഭാഗമായി ഇന്ത്യയുടെ ഹൈടെക് വ്യവസായ സ്വയംപര്യാപ്തതയെയും ഉന്നതവൽക്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. Read More…




