തിരുവനന്തപുരം: സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. 2025 സെപ്റ്റംബര്‍ ഒന്നിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതോടെ നിലവിലുണ്ടായിരുന്ന പല ഇളവുകള്‍ ഇല്ലാതായി. സെറ്റ്, നെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് എന്നീ ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവരെ കെ-ടെറ്റ് നേടുന്നതില്‍ നിന്നും ഒഴിവാക്കിയതുള്‍പ്പെടെയാണ് പുതിയ ഉത്തരവോടെ റദ്ദാകുന്നത്. ഇതോടെ ഈ യോഗ്യതയുള്ളവരും ഇനി അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത വേണ്ടിവരും. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രധാന അധ്യാപകരാകാനോ, Read More…
Tag: teachers
പ്രീപ്രൈമറി അധ്യാപകരുടെ വേതന വർധനയ്ക്ക് ഹൈക്കോടതിയിൽ സ്റ്റേ; ജൂൺ 23ന് വിശദമായ വാദം
സർക്കാർ സ്കൂളുകളിൽ പി.ടി.എ നടത്തിയിരുന്ന പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം വർധിപ്പിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ. ഡിവിഷൻ ബെഞ്ചാണ് മൂന്നുമാസത്തേക്ക് സ്റ്റേ പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിന്റെ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. സിംഗിള്‍ ബെഞ്ച് നൽകിയ ഉത്തരവിലാണ് അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമായി ഉയർത്തണമെന്ന് നിർദേശിച്ചിരുന്നത്. എന്നാൽ, ഓണറേറിയം തുക വർധിപ്പിക്കേണ്ടത് സർക്കാർ ഭരണതലത്തിൽ തീരുമാനിക്കേണ്ട വിഷയമാണെന്നും അതിന് കോടതി അധികാരപരിധിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയെ സമീപിച്ചത്. ഓള്‍ കേരള Read More…
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് : ഡയസ് നോൺ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി കണക്കാക്കുമെന്ന് സർക്കാർ അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
കോഴിക്കോട് ഗവ. എഞ്ചി. കോളേജിൽ മതിയായ അധ്യാപകരെത്താൻ മന്ത്രി ഡോ. ബിന്ദുവിൻ്റെ അടിയന്തര ഇടപെടൽ
കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെ അഭാവം നികത്താൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ അടിയന്തിര ഇടപെടൽ. ഒരു അസോസിയേറ്റ് പ്രൊഫസറുടെയും രണ്ട് അസി. പ്രൊഫസർ തസ്തികകളും മൂന്ന് കോളേജുകളിൽ നിന്നായി ഇവിടേക്ക് പുനർവിന്യസിച്ചാണ് വിദ്യാർത്ഥികളുടെ പഠനപ്രയാസം അവസാനിപ്പിക്കാൻ മന്ത്രി ഡോ. ആർ ബിന്ദു വഴിയൊരുക്കിയത്. സ്ഥിരമായാണ് ഈ തസ്തികകൾ കോഴിക്കോട് ഗവ. കോളേജിലേക്ക് പുനർവിന്യസിപ്പിക്കാൻ മന്ത്രിയുടെ നിർദ്ദേശപ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. അഞ്ചു വർഷത്തേക്ക് തസ്തികകൾ അനുവദിക്കില്ലെന്ന വ്യവസ്ഥയിലാണ് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ Read More…





