കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല മഹാദുരന്തത്തെ അതിജീവിച്ച കുടുംബങ്ങൾക്ക് സുരക്ഷിതമായ പുതുജീവിതം നൽകുന്ന വയനാട് മാതൃകാ പുനരധിവാസ ടൗൺഷിപ്പിന്റെ ആദ്യഘട്ടം നാളെ ജനങ്ങൾക്ക് സമർപ്പിക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ആകെ 410 വീടുകൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത പദ്ധതിയുടെ ആദ്യഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ വീട് പൂർണമായി നഷ്ടമായ കുടുംബങ്ങൾക്കാണ് മുൻഗണന. 1000 ചതുരശ്ര അടിയിൽ നിർമ്മിച്ച വീടുകൾ Read More…
Tag: township
വയനാട് ദുരന്തബാധിര്‍ക്ക് ആദ്യഘട്ടം 178 വീടുകള്‍ കൈമാറും
തിരുവനന്തപുരം:വയനാട് ദുരന്ത ബാധിതര്‍ക്കുള്ള കല്‍പ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തില്‍ 178 വീടുകള്‍ കൈമാറുമെന്ന് മന്ത്രി ഒആര്‍ കേളു അറിയിച്ചു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തെരഞ്ഞെടുക്കും. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആണ് ആദ്യ പരിഗണന. കല്‍പ്പറ്റയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ നറുക്കെടുപ്പ് വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ടൗണ്‍ഷിപ്പ് ഉദ്ഘാടന തിയതി അടക്കം തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു. മന്ത്രി ഒആര്‍ കേളുവും ടി സിദ്ധിഖ് എംഎല്‍എയും Read More…
കൽപ്പറ്റയിലും നെടുമ്പാലയിലും രണ്ട് ടൗൺഷിപ്പുകൾ : മുഖ്യമന്ത്രി
മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മേപ്പാടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റ്, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റ് എന്നിവടങ്ങിൽ രണ്ട് ടൗൺഷിപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുരിതബാധിതതരായവരുടെ പുനരധിവാസം സംബന്ധിച്ച് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം സുപ്രധാന തീരുമാനങ്ങൾ എടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് പുനരധിവാസ പാക്കേജിന്റെ വിശദാശംശങ്ങൾ പരിശോധിച്ചിരുന്നു. ടൗൺഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതി സർക്കാരിനനുകൂലമായവിധി പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ സ്ഥലം കൈവശം വെച്ചവർ ഡിസാസ്റ്റർ മാനേജ്‌മെന്റ് Read More…
വയനാട് ദുരിതബാധിതർക്ക് ടൗൺഷിപ്പ് നിർമ്മാണത്തിന് ഹൈക്കോടതി അനുമതി; എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി
വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കായി ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി അനുമതി നൽകി. ഹാരിസൺ മലയാളം , എൽസ്റ്റോൺ ടീ എസ്റ്റേറ്റ് കമ്പനികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതായി ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ ബെഞ്ച് വ്യക്തമാക്കി. നഷ്ടപരിഹാര ഉറപ്പുവരുത്തി ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകിയ ഹൈക്കോടതി, 2013ലെ ഭൂമിയേറ്റെടുക്കൽ നിയമ പ്രകാരം ഭൂമി ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം എന്നും നിർദ്ദേശിച്ചു. നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് ഉടമകൾക്ക് Read More…
ചൂരൽമല: കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടിയെന്ന് മന്ത്രി കെ രാജൻ
ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കാനുള്ള കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടികൾ തുടങ്ങാൻ സർക്കാർ സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളിൽ സർക്കാർ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങൾ നടത്തിയിരുന്നു. സുരക്ഷാ അനുകൂല റിപ്പോർട്ട് ലഭിച്ച ഒൻപത് പ്ലാന്റേഷനുകളിൽ നിന്നും നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റുകളിൽ ടൗൺഷിപ്പുക്കൾ നിർമ്മിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. ടൗൺഷിപ്പ് ആശയത്തിന് സർവകക്ഷി യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ നിയമ പ്രകാരം Read More…
മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് പദ്ധതി: ഗുണഭോക്താക്കളുടെ കരട് പട്ടിക തയാറാവുന്നു
കരട് പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ആക്ഷേപം അറിയിക്കാം മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട്പട്ടിക തയ്യാറാവുന്നു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയാണ് പുനരധിവാസത്തിന്റെ ഒന്നാം ഘട്ടത്തിൽ പരിഗണിക്കുക. വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന ദുരന്തബാധിതരെയും അവർക്ക് മറ്റെവിടെയും വീടില്ലെങ്കിൽ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തും. അപകട മേഖലയിലെ വാസ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളിൽ താമസിക്കുന്നവരെ പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. സംസ്ഥാന സർക്കാർ ഇറക്കിയ പുതിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കിയത്. ഒന്നാംഘട്ട Read More…





