ന്യൂയോര്‍ക്ക്: ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏത് അവസരത്തിലും ഇന്ത്യയ്ക്കു മേലുള്ള തീരുവ കുത്തനെ ഉയര്‍ത്താന്‍ സാധിക്കുമെന്നും അമേരിക്കയുടെ വ്യാപാര-ഊര്‍ജ്ജ താല്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യ നീങ്ങിയില്ലെങ്കില്‍ അധിക നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ താന്‍ സന്തുഷ്ടനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിയാമെന്നും തീരുവ ‘വളരെ വേഗത്തില്‍’ ഉയര്‍ത്താന്‍ തനിക്ക് കഴിയുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഫ്‌ലോറിഡയില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലേക്കുള്ള യാത്രാമധ്യേ എയര്‍ഫോഴ്സ് വണ്ണില്‍ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് Read More…
Tag: U S president
1.60 ലക്ഷം രൂപ; സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് ട്രംപ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓരോ സൈനികനും 1,776 ഡോളര്‍ (ഏകദേശം 1.60 ലക്ഷം രൂപ) വീതം നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ‘യോദ്ധാക്കളുടെ ലാഭവിഹിതം’ എന്ന നിലയില്‍ ആണ് തുക അനുവദിച്ചിരിക്കുന്നത്. 1776ലെ യുഎസിന്റെ സ്ഥാപക വര്‍ഷം എന്ന നിലയിലാണ് 1,776 ഡോളര്‍ എന്ന തുക നിശ്ചയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സായുധ സേനയ്ക്ക് നല്‍കിയ സേവനത്തിനും ത്യാഗത്തിനുമുള്ള അംഗീകാരം എന്ന നിലയിലാണ് തുക അനുവദിക്കുന്നത് എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഒരു ലക്ഷത്തിലേറെ സൈനികര്‍ക്ക് Read More…
സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പ്രവേശന വിലക്ക്; യുഎസിനെ അസ്ഥിരപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി അമേരിക്ക. പലസ്തീന്‍ അതോറിറ്റിയുടെ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ യുഎസില്‍ പ്രവേശിക്കുന്നതിനും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍, സിയറ ലിയോണ്‍, ദക്ഷിണ സുഡാന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ ലാവോസ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സിറിയയെ കൂടാതെ പ്രവേശനവിലക്ക്. നൈജീരിയ, കരീബിയന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഭാഗിക യാത്രാ നിയന്ത്രണങ്ങളുമുണ്ട്. സൊമാലിയക്കാരുടെ യുഎസ് പ്രവേശനവും ഇതിനോടകം നിരോധിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ചാഡ്, റിപ്പബ്ലിക് ഓഫ് Read More…
വഞ്ചനാ കേസില്‍ ട്രംപിന് ആശ്വാസം; 500 മില്യണ്‍ ഡോളര്‍ പിഴ കോടതി റദ്ദാക്കി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ബിസിനസ് വഞ്ചനാ കേസില്‍ പിഴ റദ്ദാക്കി കോടതി ഉത്തരവ്. 355 മില്യണ്‍ ഡോളര്‍ പിഴയൊടുക്കണം എന്ന ന്യൂയോര്‍ക്ക് കോടതി വിധിയാണ് അപ്പീല്‍ കോടതി റദ്ദാക്കിയത്. പിഴ അമിതമെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ കോടതി ജഡ്ജിമാരുടെ ഉത്തരവ്. എന്നാല്‍ കുറ്റം നടന്നിട്ടുണ്ടെന്നും ട്രംപ് തട്ടിപ്പിന് ഉത്തരവാദിയാണെങ്കിലും കോടതി സ്ഥിരീകിരിച്ചു. ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, മാറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് നേട്ടങ്ങള്‍ ഉറപ്പാക്കാന്‍ ട്രംപ് തന്റെ സാമ്പത്തിക ശേഷി പെരുപ്പിച്ച് കാണിച്ചുവെന്നാണ് കേസ്. 355 മില്യണ്‍ Read More…



