നഗരനയ റിപ്പോർട്ട് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം കേരള നഗരനയ കമ്മിഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൻമേൽ സാമൂഹിക ചർച്ചകളിലൂടെ പൊതുജനാഭിപ്രായം രൂപപ്പെടുത്തി നഗരനയത്തിന് അന്തിമരൂപം നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളം മുഴുവൻ ഒരു നഗരമായി വികസിക്കുന്ന സ്ഥലപരമായ പ്രവണതകൾ വിലയിരുത്തിയാണ് നയശുപാർശകൾ രൂപീകരിക്കുന്നത്. രാജ്യത്ത് നഗരനയ റിപ്പോർട്ട് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ബെൽഫസ്റ്റ്, ക്വീൻസ് സർവ്വകലാശാലയിലെ ഡോ. എം സതീഷ് കുമാർ അധ്യക്ഷനായ കമ്മീഷനാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. Read More…
Tag: Urban Policy Commission
നഗര നയ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് കൈമാറി
നഗര നയ കമ്മീഷന്റെ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സമ്പൂർണ്ണ നഗര നയ റിപ്പോർട്ട് അടുത്ത വർഷം മാർച്ചിൽ സർക്കാരിന് സമർപ്പിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയം രൂപീകരിക്കാൻ കമ്മീഷനെ നിയോഗിക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ സാന്നിധ്യത്തിൽ നഗര നയ കമ്മീഷൻ ചെയർമാൻ ഡോ. എം സതീഷ് കുമാറാണ് കരട് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയത്. കമ്മീഷനംഗങ്ങളായ ഡോ. ഇ നാരായണൻ, അഡ്വ. എം അനിൽ കുമാർ, ഡോ. ഷർമ്മിളാ Read More…