Kerala News

വാല്‍പാറയിലേക്ക് നവംബര്‍ ഒന്നുമുതല്‍ ഇ- പാസ് നിര്‍ബന്ധം

കോയമ്പത്തൂര്‍: നവംബര്‍ ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ ഇ- പാസ് നിര്‍ബന്ധം. നവംബര്‍ ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ വിനോദസഞ്ചാരികള്‍ ഇ- പാസ് എടുക്കണമെന്ന് കാട്ടി കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. നീലഗിരി ജില്ലയിലും കൊടൈക്കനാലിലും വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതിനാല്‍ നേരത്തെ തന്നെ പാസ് നിര്‍ബന്ധമാക്കിയിരുന്നു. അതോടെ സഞ്ചാരികള്‍ വാല്‍പാറ ലക്ഷ്യമാക്കിയതോടെ വന്‍തിരക്ക് മൂലം നഗരം പലപ്പോഴും ഗതാഗതക്കുരുക്കില്‍ വലയുകയാണ്. ഈ പശ്ചാത്തലത്തിലാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി. സഞ്ചാരികളുടെ ഇഷ്ട റൂട്ടായ വാൽപ്പാറയിൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി Read More…

Kerala News

നാല് വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി വാല്‍പ്പാറയില്‍ കെണിയില്‍ കുടുങ്ങി

തൃശൂര്‍: വാല്‍പ്പാറയില്‍ നാലുവയസ്സുള്ള പെൺകുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി പുലി ഒടുവില്‍ വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങി. പച്ചമല എസ്റ്റേറ്റിനടുത്ത് വച്ച കെണിയിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസം വീടിന് മുന്നില്‍ കളിക്കുകയായിരുന്ന കുട്ടിയെ പുലി പിടിച്ചുകൊണ്ടുപോയിരുന്നു. മണിക്കൂറുകളിലേറെ നീണ്ട തിരച്ചിലിന് ശേഷമാണ് പകുതി ഭക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കാട്ടില്‍ കണ്ടെത്തിയത്. എസ്റ്റേറ്റില്‍നിന്ന് 300 മീറ്റര്‍ മാറിയുള്ള കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പുലിയുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചതോടെ നാട്ടില്‍ വലിയ ആശങ്ക നിറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് Read More…

Kerala News

വാല്‍പ്പാറയില്‍ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരി മരിച്ചനിലയില്‍. ലയത്തില്‍ നിന്ന് 300 മീറ്റര്‍ അകലെ കാട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇന്നലെ വൈകീട്ട് ആറോടെയാണ് കുട്ടിയെ പുലി ആക്രമിച്ചത്. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചത്. ഉടന്‍ തന്നെ കുട്ടിയെ കണ്ടെത്തുന്നതിനായി ഇന്നലെ രാത്രി വൈകിയവേളയിലും പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുടെ Read More…