Kerala

തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമണി ധൂർത്തടിയ്ക്കുന്ന പണം കരുവന്നൂരിലെ പാവങ്ങളെ കൊള്ളയടിച്ചതാണെന്ന് ബിജെപി.


തൃശൂര്‍ : തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമണി ധൂർത്തടിയ്ക്കുന്ന പണം കരുവന്നൂരിലെ പാവങ്ങളെ കൊള്ളയടിച്ചതാണെന്ന് ബിജെപി. സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങൾ ജീവിത സമ്പാദ്യത്തിൽ നിന്നും സ്വരുക്കൂട്ടി നിക്ഷേപിച്ച പണമാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പില്‍ ധൂര്‍ത്തടിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ്‌കുമാര്‍.
കരുവന്നൂർ സഹകരണ ബാങ്കിൽ മാത്രമല്ല, മറ്റു ബാങ്കുകളിലും നിക്ഷേപിച്ചിട്ടുള്ളത് കള്ളപ്പണമാണെന്ന് കയ്യോടെ പിടികൂടിയപ്പോള്‍, സിപിഎം -സിപിഐ നേതൃത്വങ്ങള്‍ മൗനത്തിലാണ്.
ഇന്നലെവരെ ഇവര്‍ ജനങ്ങളോട് പറഞ്ഞു നടന്നത് രഹസ്യ അക്കൗണ്ട് ഇല്ലെന്നാണ്. എല്ലാ അക്കൗണ്ടുകളും സുതാര്യമാണെന്നുമാണ്. അങ്ങനെ പറഞ്ഞു നടന്നത് കളവാണെന്ന് കള്ളപ്പണം ഒളിപ്പിച്ച ബാങ്കുകൾ റൈഡ് ചെയ്തപ്പോൾ ബോധ്യപ്പെട്ടു.
ഇങ്ങനെ വിവിധ എക്കൗണ്ടുകളിൽ കണ്ടെത്തി മരവിപ്പിച്ച പണം തട്ടിപ്പിന് ഇരകളായ കരുവന്നൂരിലെ സാധാരക്കാർക്ക് വിതരണം ചെയ്യണമെന്നും അഡ്വ.കെ കെ. അനീഷ് കുമാർ ആവശ്യപ്പെട്ടു.

കരുവന്നൂര്‍ തട്ടിപ്പിലെ പ്രധാന പ്രതിയായ എം.കെ.കണ്ണനാണ് വിഎസ് സുനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍. ജനങ്ങളോട് അല്‍പ്പമെങ്കിലും കരുതലുണ്ടെങ്കില്‍ എം.കെ.കണ്ണനെ തൽസ്ഥാനത്ത് നിന്നു മാറ്റണമെന്ന് സുനില്‍കുമാര്‍ ആവശ്യപ്പെടണമെന്നും ബി ജെ പി ജില്ലാ പ്രസിഡൻ്റ് പറഞ്ഞു.

തെരെഞ്ഞെടുപ്പ് കമ്മീഷനെയും ഇൻകം ടാക്സ് ഡിപ്പാട്ടുമെൻ്റിനേയും പറ്റിച്ച് ,രഹസ്യ അക്കൗണ്ടുകളിൽ കൂടി കള്ളപ്പണ ഇടപാട് നടത്തിയതിലൂടെ സിപിഎമ്മിൻ്റെ അംഗീകാരം റദ്ദ് ചെയ്യേണ്ടതാണ്.
അഴിമതിക്കാരും കള്ളപ്പണക്കാരും എത്ര ഉന്നതരായാലും വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസമേറുകയാണെന്നും കെ കെ അനീഷ്കുമാര്‍ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *