Kerala News

വഞ്ചിയൂര്‍ സിപിഎം സമ്മേളനം:രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

തിരുവനന്തപുരം വഞ്ചിയൂരിൽ നടുറോഡിൽ നടത്തിയ സിപിഎം ഏരിയാ സമ്മേളനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. രാഷ്ട്രീയ യോഗങ്ങൾ പൊതു ഗതാഗതം തടസ്സപ്പെടുത്തിയുവെന്നും ഇത്തരം യോഗങ്ങൾക്ക് അനുമതി നൽകുന്നതിന് വേണ്ട നടപടികൾ എന്തെന്ന് സർക്കാർ വിശദീകരിക്കണമെന്നും നിർദേശിച്ചു. പൊതുജനത്തെ ബുദ്ധിമുട്ടിച്ച് സമ്മേളനം നടത്താന്‍ അനുമതി നല്‍കിയത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് കൂടാതെ വഞ്ചിയൂര്‍ എസ്എച്ച്ഒ സമ്മേളനത്തിന് അനുമതി നല്‍കിയതിന്റെ വിശദീകരണവുമായി നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. കൊച്ചി Read More…