Kerala News

മദ്യപിച്ച് ബഹളമുണ്ടാക്കി; നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍

കൊല്ലം: നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍. കൊല്ലത്തുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെ കസ്റ്റഡിയില്‍ എടുത്തത്. ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്നു ആരോപിച്ച് വിനായകന്‍ തന്നെയാണ് ആദ്യം പൊലീസിനെ വിളിച്ചുവരുത്തിയതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റേഷനിലെത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരോട് വിനായകന്‍ തട്ടിക്കയറി. തന്നെ എന്തിനാണ് പിടിച്ചുവച്ചിരിക്കുന്നതെന്നും തനിക്ക് ഒരു പരാതി നല്‍കാനുണ്ടെന്നും പറഞ്ഞാണ് നടന്‍ ബഹളം വച്ചത്. മദ്യപിച്ച നടന്‍ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. വിനായകനെ Read More…

Kerala News

മാപ്പ് ചോദിച്ച്‌ വിനായകൻ

നഗ്നതാ പ്രദർശനം നടത്തിയതിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ മാപ്പ് ചോദിച്ച് നടൻ വിനായകൻ, ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടൻ്റെ പ്രതികരണം. ‘സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ,’ എന്നാണ് വിനായകൻ പങ്കുവെച്ച് കുറിപ്പിൽ പറയുന്നത്.