കൊച്ചി : വാളയാറിലെ പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണത്തിൽ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സിബിഐ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾക്കെതിരെ ഒരു നടപടിയും പാടില്ലെന്നും, കേസിൽ ഹൈക്കോടതിയുടെ അന്തിമ തീരുമാനം വന്നതിന് ശേഷം മാത്രമേ വിചാരണ കോടതിയിൽ ഹാജരാകേണ്ടതുണ്ടെന്നും കോടതി നിർദേശിച്ചു. സിബിഐയുടെ അന്വേഷണത്തിൽ ആസൂത്രിതമായ പ്രതി ചേർക്കലുണ്ടായെന്നും, കുട്ടികളുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം Read More…
Tag: walayar case
വാളയാർ കേസിൽ സിബിഐക്കെതിരെ ഹൈക്കോടതിയിൽ മാതാപിതാക്കൾ; കുറ്റപത്രം റദ്ദാക്കണമെന്ന് ഹർജി
കൊച്ചി: വാളയാർ കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. കുട്ടികളുടെ മരണം കൊലപാതകമാണെന്നും തുടരന്വേഷണം നടത്തണമെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ കോടതി സിബിഐക്ക് നോട്ടീസ് അയച്ചു. സിബിഐ നടത്തുന്ന അന്വേഷണം പക്ഷപാതപരമാണെന്നും, കേസിനെ ആത്മഹത്യയായി എഴുതിത്തള്ളാനുള്ള ശ്രമമാണെന്നും മാതാപിതാക്കൾ ആരോപിച്ചു. ഫോറൻസിക് റിപ്പോർട്ടിൽ കുട്ടികളുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, കേസിലെ ചില പ്രതികളുടെ സംശയാസ്പദമായ മരണങ്ങളിൽ അന്വേഷണം നടന്നിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റാണ് മാതാപിതാക്കളെ പ്രതികളാക്കി Read More…
വാളയാര്‍ പീഡനക്കേസ്: അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസുകളില്‍ പ്രതിചേര്‍ത്തു; സിബിഐയുടെ കുറ്റപത്രം കോടതി അംഗീകരിച്ചു
കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും കൂടുതല്‍ കേസുകളില്‍ പ്രതികളാക്കി സിബിഐ. അന്വേഷണം തുടരുന്ന മൂന്നു കേസുകളിലൂടെയാണ് ഇരുവരെയും പ്രതികളാക്കിയത്. നേരത്തെ, സിബിഐ ആറു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നതിനൊപ്പം, ഇരുവരെയും പ്രതിചേര്‍ത്ത പുതിയ കുറ്റപത്രവും കോടതി അംഗീകരിച്ചു. കുട്ടിമധു, പ്രദീപ് എന്നിവരെയും പ്രതികളാക്കിയ ഒരു കേസിലാണ് അമ്മയെയും രണ്ടാനച്ഛനെയും പ്രതിചേര്‍ത്തത്. ഈ കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കി. പാലക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിഗണനയിലുള്ള മറ്റൊരു കേസിലും ഇരുവരേയും പ്രതിയാക്കാനുള്ള റിപ്പോര്‍ട്ടും സിബിഐ ഫയല്‍ ചെയ്തു. Read More…
വാളയാര്‍ കേസ്: പീഡന വിവരം മറച്ചുവെച്ചു, മാതാപിതാക്കള്‍ക്കെതിരെ കേസ്
കൊച്ചി: വാളയാര്‍ കേസില്‍ കുട്ടികളുടെ മാതാപിതാക്കളെയും പ്രതിചേര്‍ത്ത് സിബിഐ. ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡന വിവരം അറിഞ്ഞിട്ടും അതു മറച്ചുവെച്ചല്‍ തുടങ്ങിയ കുറ്റങ്ങളാണ് മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പോക്സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ആറ് കേസുകളിലാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തിലെ കണ്ടെത്തല്‍. കുട്ടികള്‍ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് Read More…



