India News

വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ, രണ്ട് സുപ്രധാന വ്യവസ്ഥകൾ തടഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച വഖഫ് ഭേദഗതി നിയമത്തില്‍ ഭാഗിക സ്റ്റേയുമായി സുപ്രിം കോടതി. നിയമത്തിലെ വിവാദ വ്യവസ്ഥകളില്‍ ചിലതാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. വഖഫ് ചെയ്യുന്നതിന് അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന വ്യവസ്ഥയാണ് ഇടക്കാല വിധിയിലൂടെ സുപ്രീം കോടതി സ്‌റ്റേ ചെയ്ത പ്രധാന നിര്‍ദേശം. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വ്യക്തി മുസ്ലീമാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിനുള്ള സംസ്ഥാന നിയമങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമത്തിന്റെ സെക്ഷന്‍ (3)(ആര്‍) Read More…

India News

വഖഫ് ഭേദഗതി നിയമത്തിനെതിരെ ഹർജികളുടെ ഒഴുക്ക്; സ്റ്റേയ് തടയാൻ തടസ്സഹർജിയുമായി കേന്ദ്രം

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജികളുടെ ഒഴുക്ക് തുടരുന്നു. ഇതുവരെ 15 ഓളം ഹർജികളാണ് കോടതി പരിഗണനയ്ക്ക് എത്തിയിരിക്കുന്നത്. ഈ ഹർജികൾ ഏപ്രിൽ 15ന് സുപ്രീംകോടതി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വഖഫ് ഭേദഗതി നിയമത്തിനെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ആർജെഡി, ഡിഎംകെ, മുസ്‌ലിം വ്യക്തിനിയമ ബോർഡ്, ജംഇയ്യത്തുൽ ഉലമ ഹിന്ദ്, സമസ്ത തുടങ്ങിയ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളതായി വ്യക്തമാകുന്നു. നിയമം സ്‌റ്റേ ചെയ്യരുതെന്നും ഹർജികളിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ Read More…

Kerala News

മുനമ്പത്ത് 50 പേര്‍ ബിജെപിയില്‍, സമരപ്പന്തലിലെത്തി അംഗത്വം നല്‍കി രാജീവ് ചന്ദ്രശേഖര്‍

വഖഫ് ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ മുനമ്പം സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സമരപ്പന്തലിലെത്തിയ ബിജെപി അധ്യക്ഷന് വന്‍ സ്വീകരണമാണ് നല്‍കിയത്. സമരസമിതി നേതാക്കള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സമരപ്പന്തലില്‍ മധുരം നല്‍കി ആഘോഷവുമുണ്ടായി. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും സമര സമിതി നന്ദി അറിയിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേര്‍ ബി ജെ പി യില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന ഓരോരുത്തരെയും ഷാള്‍ അണിയിച്ച് രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. ബിഡിജെഎസ് Read More…

India News

വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും അംഗീകരിച്ചു. 12 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ 1.10-ഓടെ നടന്ന വോട്ടെടുപ്പില്‍ 128 എംപിമാര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തു. 95 പേര്‍ എതിര്‍ത്തു. ഇന്നലെ രാവിലെ ബില്ലിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച ബിജെഡി, വൈകിട്ട് മനസ്സാക്ഷി വോട്ടിന് അംഗങ്ങളോട് നിര്‍ദേശിക്കുകയായിരുന്നു. ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭയും പാസാക്കിയിരുന്നു. ഇരു സഭകളിലൂടെയും പാസായതോടെ രാഷ്ട്രപതി ഒപ്പുവെച്ചാല്‍ നിയമമാകും. ബില്ലിലെ വിവിധ വ്യവസ്ഥകളെ എതിര്‍ത്തുകൊണ്ട് കേരള എംപിമാരായ ജോൺ ബ്രിട്ടാസ്, എ Read More…

Kerala News

വഖഫ് ബിൽ ന്യൂനപക്ഷവിരുദ്ധമെന്ന് രാധാകൃഷ്ണൻ; കേരള നിയമസഭയുടെ പ്രമേയം അറബിക്കടലിൽ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിൽ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. കെ. രാധാകൃഷ്ണൻ എംപി ലോക്‌സഭയിൽ സംസാരിക്കുന്നതിനിടെ അതിനെ എതിർക്കുകയായിരുന്നു സുരേഷ് ഗോപി. സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നു കെ. രാധാകൃഷ്ണൻ ലോക്‌സഭയിൽ പറഞ്ഞു. മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബിൽ ന്യൂനപക്ഷവിരുദ്ധമായതിനാൽ സിപിഎം അതിനെ എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വഖഫ് ബില്ലിലൂടെ കേന്ദ്ര സർക്കാർ മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുകയാണെന്ന് കെ. Read More…

Kerala News

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് വൻ തിരിച്ചടി

കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനെ ഹൈക്കോടതി റദ്ദാക്കി. വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ അധികാരമുണ്ടെങ്കിലും, മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന സിവില്‍ കോടതി കണ്ടെത്തിയിരുന്നു. കൂടാതെ, ഇത് വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലുമാണ്. അതിനാല്‍ വഖഫ് ഭൂമിയില്‍ അന്തിമ തീരുമാനം വഖഫ് ബോര്‍ഡിനും ട്രൈബ്യൂണലിനുമാണ് വേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുനമ്പം ജുഡീഷ്യല്‍ കമ്മീഷനെ Read More…

India News

പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ മാർച്ച് 10 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്ന ബില്ലിൽ ജെപിസിക്ക് മുന്നിൽ 44 നിർദേശങ്ങളാണ് ഉയർന്നു വന്നത്. ഇതിൽ 14 എണ്ണമാണ് ജെപിസി വോട്ടിനിട്ട് അം​ഗീകരിച്ചത്. എൻഡിഎ അം​ഗങ്ങൾ നിർദേശിച്ച മാറ്റങ്ങളാണ് അം​ഗീകരിക്കപ്പെട്ടത്. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിര്‍പ്പ് Read More…