Kerala News

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ ഉടന്‍ ഉത്തരവിടാം; ബില്ലുകള്‍ പാസാക്കി കേരളം

തിരുവനന്തപുരം: മലയോര ജനതയും കര്‍ഷകരും വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ ചേര്‍ത്തുള്ള വന്യജീവി സംരക്ഷണം കേരള ഭേദഗതി ബില്ലും കേരള വനഭേദഗതി ബില്ലും നിയമസഭ പാസാക്കി. ജനവാസമേഖലകളിലോ കൃഷിസ്ഥലങ്ങളിലോ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ ദീര്‍ഘമായ നടപടികള്‍ക്കു കാത്തുനില്‍ക്കാതെ വെടിവച്ച് കൊല്ലാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കുന്നതടക്കമുള്ള വ്യവസ്ഥകളാണ് വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്രനിയമത്തിലുള്ള ഭേദഗതി ആയതിനാല്‍ ബില്‍ ഗവര്‍ണര്‍ വഴി രാഷ്ട്രപതിക്ക് അയച്ച് അനുമതി ലഭിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരൂ. Read More…

Kerala News Politics

വന്യജീവി ആക്രമണം മൂലം മരണപ്പെട്ടവരുടെ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് പറയണം ബി.ജെ.പി

കൽപ്പറ്റ: സംസ്ഥാനത്ത് കൊണ്ടുവന്ന വനം വന്യജീവി നിയംബോധഗതി ബിൽ ഇലക്ഷൻ തട്ടിപ്പാണെന്നും നേരത്തെ തന്നെ കേന്ദ്രനയത്തിലുള്ള കാര്യങ്ങൾ മാത്രമാണ് പുതിയ ബില്ലെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതെന്നും ബി.ജെ.പി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഇത്രയും കാലം കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തി വന്യജീവി ആക്രമണത്തെ ന്യായീകരിച്ച കേരളത്തിലെ ഇടത് പക്ഷ സർക്കാർ വയനാട്ടിലെ ജനതയോട് മാപ്പ് പറയാൻ തയ്യാറാവണം. നിയമനിർമാണത്തിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമായിരുന്നുവെങ്കിൽ കഴിഞ്ഞ ഒൻപത് വർഷം പിണറായി സർക്കാർ കളഞ്ഞെതെന്തിനാണെന്ന് ജനങ്ങളോട് പറയാൻ മുഖ്യമന്ത്രി തയ്യാറാവണം. കര്‍ഷകരെ വന്യജീവി Read More…

Kerala News

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി, ബില്‍ അംഗീകരിച്ച് മന്ത്രിസഭ; നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടാണ് ബില്‍. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊല്ലാന്‍ വരെ അനുമതി നല്‍കുന്ന തരത്തിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ ഉത്തരവിടാന്‍ കഴിയും. വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം Read More…

Kerala News

വന്യജീവി ആക്രമണം: നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍, ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ നിയമ ഭേദഗതിക്കൊണ്ടുവരുന്നതടക്കമുള്ള ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. കേന്ദ്ര നിയമത്തില്‍ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കില്‍ രാഷ്ട്രപതിയുടെ അനുമതി വേണം. കാട്ടുപ്പന്നികളടക്കമുള്ള അക്രമകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാനുള്ള ബില്ലും കൊണ്ട് വരും. ബില്ലുകള്‍ വരുന്ന സഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ശ്രമം. Read More…