വിദ്യാർത്ഥികളിലെ സംരംഭകത്വ ആശയങ്ങൾക്ക് ചിറകുമുളപ്പിക്കാൻ സംസ്ഥാന സർക്കാർ കോളേജുകളിൽ ആരംഭിച്ച ഇന്നൊവേഷൻ ആൻഡ് എൻട്രർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററിൽ തുടക്കമിട്ട ആശയം ഉൽപ്പന്നമായി ചേക്കേറിയത് എട്ടോളം വിദേശരാജ്യങ്ങളിൽ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സാറാ ബയോടെക് സ്റ്റാർട്ടപ്പാണ് പായലിൽ നിന്നും ബഹിരാകാശ സഞ്ചാരികൾക്കും പ്രതിരോധമേഖലയിലുമൊക്കെ ഉപയോഗിക്കാവുന്ന ബിസ്‌കറ്റ് വികസിപ്പിച്ച് കോവളം ലീലാ റാവീസിൽ നടക്കുന്ന രാജ്യാന്തര സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബലിൽ ശ്രദ്ധനേടുന്നത്. ഹഡിലിലെ സസ്റ്റെയിനബിലിറ്റി എക്സ്പോ സെക്ഷനിലാണ് സാറാ ബയോടെക്ക് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. Read More…


