തൃശൂർ കോർപ്പറേഷൻ ഗസ്റ്റ് ഹൗസായ റൗണ്ട് നോർത്തിലുള്ള ബിനി ഹെറിറ്റേജിന്റെ ഉദ്ഘാടനം സെപ്തംബർ ഏഴാം തിയ്യതി ശനിയാഴ്‌ച വൈകീട്ട് 6.30ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആർ. ബിന്ദു ഉ ദ്ഘാടനം നിർവഹിക്കും. കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷത വഹിക്കും. പി. ബാലച ന്ദ്രൻ എം.എൽ.എ. ഫലകം അനാച്ഛാദനം ചെയ്യും. ചീഫ് ഗസ്റ്റായി എ.സി. മൊയ്‌തീൻ എം.എൽ.എയും, ഗ സ്റ്റ് ഓഫ് ഓണറായി ചാണ്ടി ഉമ്മൻ എം.എൽ.എയും മുഖ്യ പ്രഭാഷകനായി ടി.ജെ സനീഷ് കുമാർ എം.എൽ.എ യും ചടങ്ങിൽ Read More…
Author: Team IndianVartha
അൻവറിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായി പറഞ്ഞു തീർക്കേണ്ടതല്ല: കെ.സുരേന്ദ്രൻ
ഭരണകക്ഷി എംഎൽഎയായ പി വി അൻവർ പൊതുസമൂഹത്തിനു മുന്നിൽ ഉന്നയിച്ചിട്ടുള്ള ഗുരുതരമായ ആരോപണങ്ങൾ മുഖ്യമന്ത്രിയും പിവി അൻവറും ചേർന്ന് പറഞ്ഞു തീർക്കേണ്ട വിഷയമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എ ഡിജിപിയും ചെയ്ത കൊള്ളരുതായ്മകൾ പിണറായി വിജയനും പിവി അൻവറും തമ്മിലുള്ള വ്യക്തിപരമായ കാര്യമായി ചുരുങ്ങരുത്. ഇത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്നും ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളും മുഖ്യമന്ത്രിയും ആലോചിച്ച് ഒത്തുതീർപ്പാക്കേണ്ട വിഷയമല്ല Read More…
കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകിയില്ല,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്ക് വാറണ്ട്.
കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബാങ്ക് മാനേജർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മുപ്ലിയം സ്വദേശി പുതുക്കാടി വീട്ടിൽ പി.ആർ.ശിവനും സഹകർഷകരും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് സൗത്ത് ചാലക്കുടിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്കെതിരെ ഇപ്രകാരം ഉത്തരവായതു്.ഹർജിക്കാർ കൃഷിനാശം വന്നത് സംബന്ധമായി ഫയൽ ചെയ്ത ഹർജി പരിഗണിച്ച് കെ.എച്ച്.ഡി.പി.ഇത് സംബന്ധമായി നഷ്ടം കണക്കാക്കിയ തുകയും 2500 രൂപ വീതം നഷ്ടവും 3000 രൂപ ചിലവും ഒരു മാസത്തിനുള്ളിൽ നൽകുവാൻ ബാങ്കിനെതിരെ Read More…
ജോർജ് കുര്യൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ ജഗദീപ് ധൻകർ മുമ്പാകെ ആണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവൻശ്, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ശ്രീ ജയപ്രകാശ് നദ്ദാ ജി, ബിജെപി കേരള അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ശ്രീ. C കൃഷ്ണകുമാർ, അഡ്വ സുധീർ, കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ., ജോർജ്ജ് Read More…
രഞ്ജിത്തിന് മുൻകൂർ ജാമ്യം
കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാരോപണ കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു, ഇതു പരിഗണിച്ചാണ് കോടതിയുടെ നടപടി. 2009-ൽ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ കാലയളവിൽ ഇതൊരു ജാമ്യമുള്ള കുറ്റമായിരുന്നുവെന്നും, തന്റെ ആരോഗ്യപ്രശ്നങ്ങൾകൂടി പരിഗണിക്കണമെന്നുമാണ് രഞ്ജിത്ത് ഹർജിയിൽ വ്യക്തമാക്കിയത്. ‘പാലേരിമാണിക്യം’ എന്ന സിനിമയുടെ ഓഡിഷനായി വിളിച്ച ശേഷം, ലൈംഗിക ലക്ഷ്യത്തോടെ ശരീരത്തിൽ Read More…
“ഏഷ്യൻ സന്ദർശനത്തിനായി മാർപാപ്പ”
വത്തിക്കാൻ സിറ്റി: മാർപാപ്പയായ ശേഷം ഏറ്റവും ദൈർഘ്യമേറിയ യാത്രയ്ക്കായി ഫ്രാൻസിസ് മാർപാപ്പ ഏഷ്യയിലേക്ക് യാത്ര തിരിച്ചു. ഇൻഡോനേഷ്യ, പാപുവ ന്യൂ ഗിനി, കിഴക്കൻ തൈമൂർ, സിംഗപുർ എന്നിവയാണ് മാർപാപ്പയുടെ യാത്രാ ലക്ഷ്യങ്ങൾ. 13 വരെ നീളുന്ന ഈ സന്ദർശനത്തിന്റെ ആദ്യ ഭാഗം തിങ്കളും ചൊവ്വയും ദിവസങ്ങളിൽ ഇൻഡോനേഷ്യയിൽ നടക്കും. അനാരോഗ്യം കാരണം മാർപാപ്പ ഇപ്പോൾ വീൽചെയറിലാണ് യാത്ര ചെയ്യുന്നത്.
“പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചെയർമാൻ: സംവിധായകൻ അല്ലാത്ത ആദ്യത്തെയാൾ”
തിരുവനന്തപുരം: പ്രശസ്ത നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചെയർമാനായി നിയമിതനായി. അക്കാദമിയുടെ വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിന്, രഞ്ജിത്ത് രാജിവച്ച ഒഴിവിലാണ് ഈ ചുമതല നൽകിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ബംഗാളി നടി ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയതോടെ, മുൻ ചെയർമാൻ രഞ്ജിത്ത് രാജിവച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു സംവിധായകൻ അല്ലാത്ത വ്യക്തി, ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്. പ്രേംകുമാറിന് ചലച്ചിത്ര അക്കാദമിയുടെ വലിയ ദൗത്യങ്ങൾ മുൻപിൽ കിടക്കുന്നു, അതിൽ ഏറ്റവും പ്രധാനമായവയാണ് സംസ്ഥാന ചലച്ചിത്ര Read More…
“വ്യാഴാഴ്ച പുതിയ ന്യൂനമർദ്ദം; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണം”
കൊച്ചി: സംസ്ഥാനത്ത് ഇന്ന് ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. വടക്കൻ കേരള തീരത്തെ ന്യൂനമർദ്ദ പാതി ഇപ്പോള്‍ ദുര്ബലമായിരിക്കെ, വ്യാഴാഴ്ചയോടെ ബംഗാള്‍ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതേസമയം, ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മഴയും കാറ്റും കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റികൾ വ്യക്തമാക്കി.
കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ രാജ്യസഭാംഗമായി നാളെ സത്യപ്രതിജ്ഞ ചെയ്യും
കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ രാജ്യസഭാംഗമായി നാളെ രാവിലെ (സെപ്തംബർ 4) 11 മണിക്ക് പാർലമെന്റ് ഹൗസിൽ (റൂം നമ്പർ എഫ് -100 ) സത്യപ്രതിജ്ഞ ചെയ്യും. ബഹു വൈസ് പ്രസിഡന്റും രാജ്യസഭാ ചെയർമാനുമായ ശ്രീ ജഗദീപ് ധൻകർ ആണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുന്നത്. ശ്രീ ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
ചന്ദനമാഫിയയിലെ കണ്ണികളായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ വെള്ളിക്കുളങ്ങര റെയ്ഞ്ച് കോടശ്ശേരി റിസര്‍വ് വനത്തില്‍ മാരകായുധങ്ങളുമായി കടന്നുകയറി ആറ് ചന്ദനമരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ 10 മുതല്‍ 15 കൂടി പ്രതികളായ മഞ്ചേരി നറുകര പട്ടേര്‍കുളം അടങ്ങാപ്പുറം മുഹമ്മദ് മിഷാല്‍ 26 വയസ്സ്, മലപ്പുറം പൂക്കോട്ടൂര്‍ മൂച്ചിക്കല്‍ ഇല്ലിക്കത്തൊടി മുഹമ്മദ് അബ്രാര്‍, 26 വയസ്സ്, മഞ്ചേരി നറുക ര തോട്ടംപുറം വീട്ടില്‍ മുഹമ്മദ് സുഹൈല്‍ 34 വയസ്സ്, പൂക്കാട്ടുര്‍ ചോലയില്‍ വീട്ടില്‍ മുഹമ്മദ് ഫസലു റഹ്മാന്‍, 27 വയസ്സ്, മലപ്പുറം Read More…