കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ രാജ്യസഭാംഗമായി നാളെ രാവിലെ (സെപ്തംബർ 4) 11 മണിക്ക് പാർലമെന്റ് ഹൗസിൽ (റൂം നമ്പർ എഫ് -100 ) സത്യപ്രതിജ്ഞ ചെയ്യും. ബഹു വൈസ് പ്രസിഡന്റും രാജ്യസഭാ ചെയർമാനുമായ ശ്രീ ജഗദീപ് ധൻകർ ആണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുന്നത്.
ശ്രീ ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.