Kerala News

കെ.എസ്.ആര്‍.ടി.സിയുടെ മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് പച്ചക്കൊടി

പത്തനാപുരം: കെ.എസ്.ആര്‍.ടി.സിയുടെ മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് പത്തനാപുരം ഡിപ്പോയില്‍ നിന്ന് പച്ചക്കൊടി വീശി. വിജയകരമായ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന്, സര്‍ക്കാര്‍ പദ്ധതി ഏകോപനം പൂർത്തിയാക്കി ഒരുമാസത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കും. 37 സീറ്റുകള്‍ അടങ്ങിയ മിനി ബസുകള്‍ മികച്ച മൈലേജും സുഖകരമായ യാത്രാസൗകര്യങ്ങളും ഒരുക്കുമെന്നത് പദ്ധതിയുടെ പ്രധാന ആകര്‍ഷണമാണ്. പത്തനാപുരം-കട്ടപ്പന റൂട്ടിലുണ്ടായ ഒരു മാസത്തെ ട്രയല്‍ റണ്ണിന് മികച്ച ഫലമാണ് ലഭിച്ചത്. മൂന്ന് സ്വകാര്യ കമ്പനികളുടെ ബസുകള്‍ പരീക്ഷണത്തിന് ഉപയോഗിച്ചപ്പോള്‍, കട്ടപ്പന സര്‍വീസ് നടത്തിയ ബസ് Read More…

Kerala News

ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായധനം: മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ. 72 ദിവസങ്ങൾ നീണ്ട തെരച്ചിലിന് ശേഷം, അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ഡിഎന്എ പരിശോധനയിൽ മൃതദേഹം അർജുന്റെതെന്ന് സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അർജുന്റെ മൃതദേഹം നാളെ രാവിലെ 6 മണിയോടെ വീട്ടിലെത്തിക്കുമെന്ന് അറിയിച്ചു. സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ സുരക്ഷാ ചുമതല വഹിക്കുന്നുണ്ട്. കാര്വാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കുമെന്ന് അറിയിച്ചു.

Business News

മലയാളി യുവ സംരംഭകർ ഹുറൂണ്‍ പട്ടികയിൽ !

പെരിന്തൽമണ്ണ സ്വദേശിയായ അജീഷ് അച്യുതനും പത്തനംതിട്ട റാന്നി സ്വദേശിയായ ലിബിൻ വി. ബാബുവും ഹുറൂണ്‍ ഇന്ത്യ പുറത്തിറക്കിയ യുവ സംരംഭകരുടെ പട്ടികയിൽ ഇടംപിടിച്ചത് . റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനിയും ആകാശ് അംബാനിയും ഉൾപ്പെടുന്ന ഈ പട്ടികയിൽ 33-ാം സ്ഥാനത്താണ് അജീഷ് ഇടംപിടിച്ചത്. കേരളത്തിൽ നിന്നുള്ള ആദ്യത്തെ 100 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പായ ഓപ്പണിന്റെ സഹസ്ഥാപകനാണ് അജീഷ്. ക്ഷീരകർഷകരെ ഉന്നമനത്തിലേക്ക് നയിക്കുന്നതിനായി ആരംഭിച്ച ‘അനിമാള്‍’ എന്ന സംരംഭത്തിന്റെ സഹസ്ഥാപകനാണ് ലിബിൻ. 35 Read More…

Kerala News

ഡിഎൻഎ ഫലം പോസിറ്റീവ്: ഷിരൂരിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റെത് തന്നെ

ഷിരൂരിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റെതാണെന്ന് ഡിഎൻഎ പരിശോധന ഫലം സ്ഥിരീകരിച്ചു. ഹുബ്ലിയിലെ ലാബിൽ നിന്നാണ് ഫലമെത്തിയത്. അതേസമയം, വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അർജുന്റെ മൃതദേഹം വൈകിട്ടോടെ ബന്ധുക്കൾക്ക് കൈമാറും. സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ അർജുന്റെ മൃതദേഹത്തോടൊപ്പം ഉണ്ടാകും. കർണാടക പൊലീസും യാത്രയിൽ മൃതദേഹത്തെ അനുഗമിക്കും.മൃതദേഹം നാട്ടിലെത്തിക്കുന്ന എല്ലാ ചെലവുകളും കർണാടക സർക്കാർ വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.

Kerala News

തൃശൂരില്‍ എടിഎം കവര്ച്ച: സംഘത്തെ തമിഴ്നാട്ടില്‍ പിടികൂടി, ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

തൃശൂരിലെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് 65 ലക്ഷം രൂപ കവര്‍ന്ന ഹരിയാന സ്വദേശികളുടെ സംഘം തമിഴ്നാട്ടില്‍ പിടിയില്‍. നാമക്കല്ലിൽ വച്ചാണ് സംഘം പിടിയിലായത്. തമിഴ്നാട് പൊലീസ് നടത്തിയ പരിശോധനയില്‍ 65 ലക്ഷം രൂപയും മോഷണം നടത്തിയ കാറും തിരിച്ചുപിടിച്ചു. എടിഎം കൊള്ള സംഘവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. കറുത്ത പെയിന്റ് ഉപയോഗിച്ച് സിസിടിവി കാമറകള്‍ നശിപ്പിച്ച ശേഷമാണ് കൊള്ളസംഘം എടിഎമ്മുകള്‍ തകര്‍ത്തത്. ആവശ്യമായ പരിശോധനകള്‍ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Health Kerala News

സംസ്ഥാനത്ത് വീണ്ടും എംപോക്സ് : എറണാകുളം സ്വദേശിക്ക് പോസിറ്റീവ്

കൊച്ചി: കേരളത്തിൽ വീണ്ടും എംപോക്സ് (മങ്കിപോക്സ്) സ്ഥിരീകരിച്ചിരിക്കുന്നു. എറണാകുളം സ്വദേശിയായ ഒരു യുവാവാണ് രോഗബാധിതനായത്. ഈയടുത്ത് വിദേശത്ത് നിന്ന് എത്തിയ ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആദ്യമായി എംപോക്സ് സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്കാണ്, ചുരുങ്ങിയകാലം മുൻപ് യുഎഇയിൽ നിന്നെത്തിയതിനു ശേഷമാണ് രോഗം കണ്ടെത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചത്. ലോകാരോഗ്യസംഘടന (WHO) എംപോക്സ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 2009 മുതൽ ഏഴുതവണയാണ് ഇതുവരെ ആരോഗ്യ അടിയന്തരാവസ്ഥ Read More…

India News Technology

ഭാരതം സാങ്കേതികവിദ്യയിലെ പുതുയുഗത്തിലേക്ക്: പരം രുദ്ര സൂപ്പർകമ്പ്യൂട്ടറുകൾ സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ സാങ്കേതിക പുരോഗതിക്ക് ഒരുപിടി ശക്തി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് പരം രുദ്ര സൂപ്പർകമ്പ്യൂട്ടറുകൾ രാജ്യത്തിന് സമർപ്പിച്ചു. ഡൽഹി, പൂനെ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ഈ ആധുനിക സാങ്കേതികവിദ്യകൾ സ്ഥാപിച്ചു, ഗവേഷണ മേഖലയിൽ നിർണായക മാറ്റങ്ങൾക്ക് വഴി വെക്കും. കാലാവസ്ഥാ പ്രവചനങ്ങൾ, ഭൗതികശാസ്ത്രം, പ്രപഞ്ചശാസ്ത്രം തുടങ്ങി വൈവിധ്യമാർന്ന ഗവേഷണ മേഖലകളിൽ ഈ കമ്പ്യൂട്ടറുകൾ നിർണായകമായ പുത്തൻ വിവരശേഖരണത്തിനും പഠനത്തിനും വഴിതെളിക്കും. സൂപ്പർകമ്പ്യൂട്ടറുകളുടെ കരുത്ത് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലഭ്യമാക്കുന്നത് ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക മേഖലയിലെ മാറ്റങ്ങൾക്ക് Read More…

Kerala News

തൃശ്ശൂരിൽ വൻ എടിഎം കൊള്ള

മൂന്ന് എടിഎം സെൻററുകളിൽ നിന്നായി 65 ലക്ഷം കൊള്ളയടിച്ചു മാപ്രാണം , കോലഴി , ഷോർണൂർ റോഡ് എന്നിവിടങ്ങളിൽ നിന്നാണ് പണം മോഷ്ടിച്ചത് മുഖംമൂടി ധരിച്ച് എത്തിയ നാലംഗ സംഘം ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചാണ് മോഷണം നടത്തിയത്ഇന്ന് പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് മോഷണം നടന്നത് മോഷ്ടാക്കളെ കണ്ടെത്താൻ സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച പോലീസ്

Kerala News

അഖിലഭാരതീയഗ്രാഹക് പഞ്ചായത്തു് പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമർപ്പിച്ചു.

അഖിലഭാരതീയഗ്രാഹക് പഞ്ചായത്ത് പുരസ്കാരം, സംഘടനയുടെ സുവർണ്ണജൂബിലി ആഘോഷച്ചടങ്ങിൽ വെച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സമർപ്പിച്ചു. എറണാകളം ബി.ടി.എച്ച് ഹാളിൽ നടന്ന ചടങ്ങിലാണ് ദേശീയ അദ്ധ്യക്ഷൻ നാരായണൻ ഭായ് ഷാ, അഡ്വ.ഏ.ഡി.ബെന്നിയെ പുരസ്കാരം നൽകി ആദരിച്ചത്.ഉപഭോക്തൃ മേഖലയിലും ജീവകാരുണ്യരംഗത്തും ചെയ്തുവരുന്ന പ്രവർത്തനങ്ങളെ മാനിച്ചാണ് ബെന്നി വക്കീലിനെ ആദരിക്കുകയുണ്ടായത്. ഉപഭോക്തൃരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന ബെന്നി വക്കീൽ നടത്തിയ കേസുകൾ, റെക്കോഡിലെത്തി നില്ക്കുന്നു. ഉപഭോക്തൃസംബന്ധമായി നിരവധി പഠന ക്ലാസ്സുകൾ,സംവാദങ്ങൾ, ടി വി അഭിമുഖങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തിവരുന്നു. ജീവകാരുണ്യരംഗത്തും ബെന്നിവക്കീൽ സജീവമായി പ്രവർത്തിച്ചുവരുന്നു.കിഡ്ണി ഫെഡറേഷൻ Read More…

Kerala News

തൊഴിലില്ലായ്മയിൽ കേരളത്തെ നമ്പർ വണ്ണാക്കിയത് എൽഡിഎഫ്- യുഡിഎഫ് ഭരണം: കെ.സുരേന്ദ്രൻ

പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്) മുഖേന സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക തൊഴിൽ ഡാറ്റയിൽ 30% തൊഴിലില്ലായ്മയുമായി യുവാക്കളുടെ തൊഴിലില്ലായ്മയിൽ രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളം മാറി മാറി ഭരിച്ച എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും പിടിപ്പുകേട് തുറന്നുകാട്ടുന്നതാണ് ഈ റിപ്പോർട്ട്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരുകൂട്ടരും പരാജയപ്പെട്ടു. പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഈ രണ്ട് മുന്നണികളും തൊഴിലില്ലായ്മ വിഷയം ഉന്നയിച്ചിരുന്നുവെങ്കിലും കേരളത്തിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ അവർ ഒന്നും Read More…