Kerala News

അജിത്കുമാർ അവധി പിൻവലിച്ചുള്ള നീക്കം; സർക്കാരിന് കൂടുതൽ സമ്മർദം, കൂട്ട സ്ഥലംമാറ്റം ഒത്തുതീർപ്പിന്റെ ഭാഗമോ?

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാർ അവധി അപേക്ഷ പിൻവലിച്ച നീക്കം സർക്കാരിന് കൂടുതൽ സമ്മർദം സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. ഇന്നത്തെ എൽഡിഎഫ് യോഗത്തിന് മുന്നോടിയായി, അവധി പിൻവലിക്കാൻ അജിത്കുമാർ കത്ത് നൽകിയതാണ് ശ്രദ്ധേയമായത്. ഈ നീക്കത്തിന് സർക്കാർ ഉന്നതരുടെ പിന്തുണയില്ലാതെ ഒരിക്കലും നടപ്പാക്കില്ലെന്നാണ് ചില സിപിഎം നേതാക്കളുടെയും ഘടകക്ഷികളുടെയും വിശ്വാസം. മലപ്പുറം എസ്പി എസ്.ശശിധരൻ അടക്കം ആരോപണ വിധേയരായ ചിലർക്ക് സ്ഥലംമാറ്റം നടപ്പാക്കിയിട്ടും, അജിത്കുമാറിന്റെ സ്ഥാനം അതേസമയം കുലുങ്ങിയിരുന്നില്ല. ഇവരുടെ സ്ഥലംമാറ്റം സർക്കാർ പി.വി. അൻവർ എംഎൽഎയുമായി എത്തിച്ച Read More…

AMMA Kerala News

വനിതാ നിർമ്മാതാക്കളുടെ പ്രതിഷേധം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയുടെ ഉപസംഘടനയോ?

സിനിമാ നിർമ്മാതാക്കളുടെ സംഘടനയ്ക്കെതിരെ വനിതാ നിർമ്മാതാക്കളായ സാന്ദ്ര തോമസും ഷീല കുര്യനും രൂക്ഷമായ വിമർശനമുന്നയിച്ചു. സംഘടനയിൽ ഉള്ള സ്ത്രീപ്രതിനിധ്യതയും പ്രശ്ന പരിഹാരവും പ്രഹസനമാണെന്നു അവര് കുറ്റപ്പെടുത്തി. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില് ചേർന്ന ഒരു യോഗവും പ്രശ്നപരിഹാരം നേരിടുന്നതിനു പകരം പ്രഹസനമായിരുന്നുവെന്ന് ഇരുവരും ആക്ഷേപിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ കത്ത് നൽകിയതിന്റെ വിവരങ്ങൾ സഹസംഘടനക്കാർക്ക് പോലും അറിഞ്ഞില്ലെന്ന് ഇരുവരും പരാതിപ്പെട്ടു. ഈ സംഘടനയുടെ പ്രവർത്തനം ചില വ്യക്തികളുടെ താല്പര്യങ്ങൾ മാത്രമേ സംരക്ഷിക്കുന്നുള്ളുവെന്നും അടിയന്തര Read More…

Kerala News

കുടിവെള്ളം മുടങ്ങാൻ കാരണം സർക്കാരിന്റെയും നഗരസഭയുടേയും പരാജയം: കെ.സുരേന്ദ്രൻ

തലസ്ഥാന നഗരത്തിലെ കുടിവെള്ള മുടക്കത്തിന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പരിഹാരം കാണാൻ സാധിക്കാതെ സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു മുന്നൊരുക്കവുമില്ലാതെയാണ് അറ്റകുറ്റപണി ആരംഭിച്ചത്. 53 വാർഡുകളിലായി അഞ്ച് ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത് അധികൃതരുടെ അലംഭാവമാണ്. നഗരത്തിൽകുടിവെള്ളമെത്തിക്കേണ്ട ഉത്തരവാദിത്വമുള്ള നഗരസഭ പൂർണമായും അതിൽ പരാജയപ്പെട്ടിരിക്കുകയാണ്. 48 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് പറഞ്ഞ പ്രശ്നം ആറാം ദിവസത്തിലേക്ക് നീണ്ടതിൽ മേയറുടെ പിടിപ്പുകേട് വളരെ വലുതാണ്. ഭരിക്കാനറിയാത്ത മേയർ ഉടൻ രാജിവെക്കുകയാണ് വേണ്ടത്. Read More…

Kerala News Politics

സംസ്ഥാന സർക്കാർ സ്ത്രീകളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതി നിർദ്ദേശം പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നാല് കൊല്ലം റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് ഹൈക്കോടതി സർക്കാരിനെ നിർത്തി പൊരിച്ചു. സിനിമാ മേഖലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ് ഇടതുപക്ഷ സർക്കാർ നടത്തിയത്. ഇത്രയും സ്ത്രീവിരുദ്ധമായ സർക്കാർ കേരളം ഭരിച്ചിട്ടില്ലെന്നുംസുരേന്ദ്രൻ പറഞ്ഞു. ഹേമ കമ്മിറ്റി പൂർണ റിപ്പോർട്ട് എസ്ഐടിക്ക് വിടാനുള്ള Read More…

Court Kerala News

ബൈക്കിന് തകരാർ, വില 84803 രൂപയും പലിശയും നഷ്ടം 15000 രൂപയും നൽകുവാൻ വിധി.

ബൈക്കിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വിയ്യൂർ തോട്ടിപ്പുറത്ത് വീട്ടിൽ സുജിത്ത് സുരേന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നെല്ലുവായിലുള്ള ശ്രീ രുദ്ര ബജാജ് ഉടമക്കെതിരെയും മണ്ണുത്തിയിലെ ഗ്രാൻഡ് മോട്ടോർസ് ഉടമക്കെതിരെയും പൂനെയിലെ ബജാജ് ഓട്ടോ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്. സുജിത്ത് സുരേന്ദ്രൻ 84803 രൂപ നൽകിയാണ് ബജാജ് കമ്പനിയുടെ പൾസർ ബൈക്ക് വാങ്ങുകയുണ്ടായത്. വാഹനത്തിന് വ്യത്യസ്തമായ ഒട്ടേറെ തകരാറുകൾ കാട്ടിയിരുന്നു. പരാതിപ്പെട്ടിട്ടും എതിർകക്ഷികൾക്ക് തകരാറുകൾ പരിഹരിക്കുവാനായില്ല. തുടർന്ന് ഹർജി Read More…

Kerala News

സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ്റെ സംഭാവന മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സീനിയർ ജേർണലിസ്ററ് യൂണിയൻ കേരളയുടെ സംഭാവന പ്രസിഡണ്ട്എസ്. ആർ.ശക്തിധരൻബഹു.മുഖ്യമന്ത്രി പിണറായി വിജയന് കൈ മാറുന്നു.വർക്കിംഗ് പ്രസിഡണ്ട് കെ ജനാർദ്ദനൻ നായർ ,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് M.രാജേന്ദ്രപ്രസാദ്,ജില്ലാ സെക്രട്ടറി കെ.പി.രാജശേഖരൻപി ള്ള എന്നിവർ സമീപം.

Culture Kerala News

സെപ്റ്റംബർ 8 ന് ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹം നടന്ന ദിവസത്തിൽ വധു വരൻ മാർക്ക് ആശംസകളർപ്പിച്ച് സിനിമ പ്രവർത്തകരും.

മേപ്പടിയാൻ ചിത്രത്തിലൂടെ നാഷണൽ അവാർഡ് കരസ്ഥമാക്കിയ സംവിധായകൻ വിഷ്ണു മോഹനൻ സംവിധാനം ചെയ്യുന്ന കഥ ഇന്നു വരെ എന്ന ചിത്രത്തിൻ്റെ ആശംസ ബോർഡുകളാണ് ഗുരുവായൂർ ക്ഷേത്ര നഗരിയിൽ വ്യത്യസ്ഥമായ ഒരു ആശയത്തിലൂടെ സ്ഥാനം പിടിച്ചത്. ഓണത്തിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ബിജു മേനോൻ നായകനും പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ നായികയായിട്ടുള്ള മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രവുമാണ്“കഥ ഇന്നു വരെ “

Kerala News Politics

എഡിജിപി – ആർഎസ്എസ് വിവാദം പിണറായിയെ രക്ഷിക്കാനുള്ള സതീശന്‍റെ അജൻഡ; വി.മുരളീധരൻബിജെപിയെ ഹൈന്ദവസ്നേഹം പഠിപ്പിക്കേണ്ട

പൂരം കലക്കിയതിനാലാണ് സുരേഷ് ഗോപി വിജയിച്ചതെന്ന് പറയുന്ന വി.ഡി സതീശന്‍, തൃശൂരിലെ വോട്ടര്‍മാരെ അവഹേളിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. പി.വി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് പിണറായി വിജയനെയും എഡിജിപിയെയും രക്ഷിക്കാനുള്ള പ്രതിപക്ഷ നേതാവിന്‍റെ അജന്‍ഡയാണ് ആര്‍എസ്എസ് വിവാദത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍, കസ്റ്റഡി കൊലപാതകം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകം തുടങ്ങി ഗുരുതരമായ വിഷയങ്ങളെക്കുറിച്ച് പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല. മാസപ്പടിക്കേസിലേതു പോലെ പിണറായി വിജയനെ സംരക്ഷിക്കാനാണ് സതീശന്‍റെ ശ്രമമെന്നും മുരളീധരന്‍ തൃശൂരില്‍ Read More…

Kerala News

ദേവസ്വം ഫണ്ട് ഉപയോഗിച്ച് ഡയാലിസിസ് സെന്റർ നടത്താനാവില്ല: ഹൈക്കോടതി

കൊച്ചി: തൃശൂരിൽ സൗജന്യ ഡയാലിസിസ് സെന്റർ തുറക്കാനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനം തെറ്റാണെന്ന് ഹൈക്കോടതി. ദേവസ്വം പൊതു ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ മാറ്റിവച്ച ഉത്തരവും ഡയാലിസിസ് സെന്റർ തുടങ്ങാനുള്ള തീരുമാനവും കോടതി റദ്ദാക്കി. ദേവസ്വം ഫണ്ട് ക്ഷേത്രങ്ങളുടെ നിത്യചെലവുകൾ കഴിഞ്ഞ് ഹിന്ദു സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്കാരിക ഉന്നമനത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് ചൂണ്ടിക്കാട്ടി. 20 ലക്ഷത്തിൽ കൂടുതൽ ചെലവഴിക്കുമ്പോൾ ദേവസ്വം ബോർഡ് കോടതിയുടെ അനുമതി തേടേണ്ടതുണ്ടെന്ന് കോടതി Read More…

Kerala News

ഓണകാല ലഹരിക്കടത്ത്: കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന

ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയുന്നതിനും വാടാനപ്പിള്ളി എക്‌സൈസ് സർക്കിൾ ഓഫീസ്, ചാവക്കാട് എക്‌സൈസ് റേഞ്ച് ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട്, മറൈൻ എൻഫോഴസ്മെന്റ് & വിജിലൻസ് വിങ്, മുനക്കകടവ് തീരദേശ പൊലീസ് എന്നീ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി.ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം എഫ് പോൾ, എഫ് ഇ ഒ അശ്വിൻരാജ്, എക്സൈസ് ഇൻസ്പെക്ടർമാരായ സി എച്ച് ഹരികുമാർ, പി എം പ്രവീൺ, മുനക്കകടവ് Read More…