Economy
ജില്ലയ്ക്കും സംസ്ഥാനത്തിനും ഗുണകരമായ ബജറ്റ് – അഡ്വ കെ.കെ അനീഷ്കുമാർ
തൃശൂർ: രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ബജറ്റ് ജില്ലയ്ക്കും സംസ്ഥാനത്തിനും ഏറെ ഗുണകരമാകുമെന്ന് ബിജെപി ജില്ല പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. കാർഷിക മേഖലക്ക് മുന്തിയ പരിഗണന നൽകാനുള്ള തീരുമാനം ജില്ലക്ക് ഗുണകരമാകും. അമൃത് പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ സ്റ്റേഷൻ ഉൾപ്പെടെ ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളെല്ലാം ആധുനികവത്കരിക്കപ്പെടുകയാണ്. ആശാവർക്കർ അങ്കണവാടി ജീവനക്കാരെ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയത് ആയിരങ്ങൾക്ക് ഗുണകരമാകും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രഖ്യാപനമാകുമെന്ന് ആക്ഷേപമുന്നയിച്ചവർക്കുള്ള മറുപടി കൂടിയാണ് നിർമല Read More…
ഇടക്കാല കേന്ദ്രബജറ്റ് ധനകാര്യ – കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചു
ഡൽഹി: അടുത്ത വർഷത്തെ മൂലധന ചെലവ് 11.1 ശതമാനം വർധിപ്പിച്ച് 11,11,111 കോടി രൂപയാക്കുമെന്നും ഇത് GDP-യുടെ 3.4 ശതമാനമായിരിക്കുമെന്നും 2024-2025 ലെ ഇടക്കാല കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യ- കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പാർലമെൻ്റിൽ പ്രഖ്യാപിച്ചു. ധനമന്ത്രിയുടെ പ്രസംഗത്തോടൊപ്പം അവതരിപ്പിച്ച 2023-24 സാമ്പത്തിക വർഷത്തെ ദേശീയ വരുമാനത്തിൻ്റെ ആദ്യ മുൻകൂർ എസ്റ്റിമേറ്റ് പ്രകാരം, ഇന്ത്യയുടെ യഥാർത്ഥ GDP 7.3 ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ അതിജീവനശേഷി Read More…
ബജറ്റ് വെറുമൊരു ഇടക്കാല ബജറ്റല്ല, മറിച്ച് സമഗ്രവും നൂതനവുമായ ബജറ്റാണ്: പ്രധാനമന്ത്രി
ന്യൂ ഡെൽഹി: ഇന്ന് അവതരിപ്പിച്ച ബജറ്റിനെ ‘കേവലം ഒരു ഇടക്കാല ബജറ്റ് മാത്രമല്ല, സമഗ്രവും നൂതനവുമായ ബജറ്റ്’ എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ ബജറ്റ് തുടർഭരണത്തിന്റെ ആത്മവിശ്വാസം നൽകുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. വികസിത ഇന്ത്യയുടെ എല്ലാ തൂണുകളായ യുവാക്കള്‍, ദരിദ്രര്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവരെ ഈ ബജറ്റ് ശാക്തീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ധനമന്ത്രി നിർമ്മല സീതാരാമന്റെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി, “നിർമ്മല ജിയുടെ ബജറ്റ് രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ബജറ്റാണ്” Read More…
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല അവലോകനം ചേർന്നു
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ ) യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന കമ്മിറ്റിയുടെ 2023- 24 സാമ്പത്തിക വർഷത്തെ മൂന്നാം പാദയോഗത്തിൽ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ അധ്യക്ഷയായി. സാമ്പത്തിക വർഷത്തിലെ മൂന്നാം പാദം വരെയുള്ള വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു. പി എം എ വൈ (അർബൻ ) യുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ ഉന്നയിച്ച Read More…
കൊച്ചിയിൽ 750 കോടി മുതൽ മുടക്കിൽ ആരംഭിക്കുന്ന കൊച്ചിൻ സ്പോർട്സ് സിറ്റി വൻ നിക്ഷേപ സാധ്യതകൾ തുറന്നിട്ട് അന്താരാഷ്ട്ര കായിക ഉച്ചകോടി
തിരുവനന്തപുരം: സംസ്ഥാനത്തെ കായിക മേഖലയിൽ വൻ നിക്ഷേപ സാധ്യതകൾ തുറന്നിട്ട് അന്താരാഷ്ട്ര കായിക ഉച്ചകോടി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ വിവിധ കമ്പനികൾ സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ വിശദീകരിച്ചു. കായിക രംഗത്ത് വൻ പദ്ധതികൾ നടപ്പാക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കൊച്ചിയിൽ 750 കോടി മുതൽ മുടക്കിൽ ആരംഭിക്കുന്ന കൊച്ചിൻ സ്പോർട്സ് സിറ്റിയാണ് ഇതിൽ പ്രധാനം. സ്റ്റേഡിയം, പരിശീലന കേന്ദ്രം, വാട്ടർ ഗെയ്മിങ് സോൺ, കൺവെൻഷൻ സെന്റർ തുടങ്ങി നിരവധി സൗകര്യങ്ങൾ ഇതിൽ Read More…
പ്രധാൻ മന്ത്രി സൂര്യോദയ യോജനയ്ക്ക് കീഴിൽ ഒരു കോടി വീടുകൾക്ക് മേൽക്കൂരയിൽ സൗരോർജ്ജം
ഒരു കോടി വീടുകള്‍ ക്ക് മേല്‍ ക്കൂരയില് സൗരോര് ജം ലഭ്യമാക്കുന്ന ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. “ഇന്ന്, അയോധ്യയിലെ ജീവന്റെ പ്രതിഷ്ഠയുടെ ശുഭ അവസരത്തിൽ, ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ വീടുകളുടെ മേൽക്കൂരയിൽ സ്വന്തമായി സോളാർ റൂഫ് ടോപ്പ് സിസ്റ്റം ഉണ്ടായിരിക്കണമെന്ന എന്റെ ദൃഢനിശ്ചയം കൂടുതൽ ശക്തിപ്പെട്ടു. അയോധ്യയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഞാന്‍ എടുത്ത ആദ്യത്തെ തീരുമാനം, ഒരു കോടി വീടുകളില്‍ മേല്‍ക്കൂര സൗരോര്‍ജ്ജം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ നമ്മുടെ സര്‍ക്കാര്‍ Read More…
സംസ്ഥാനത്തെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെക്കുറിച്ചു പഠിക്കാൻ നാഗാലാൻഡ് സംഘം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിനായി നാഗാലാൻഡ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ നിന്നുള്ള പതിനൊന്നംഗ ഉന്നതതല സംഘം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജനുവരി 14 ന് കേരളത്തിൽ എത്തി. ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ചതും കാര്യക്ഷമവുമായ സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ വകുപ്പിന്റെ പ്രവർത്തനങ്ങൾ, കൈവരിച്ച പ്രധാന നേട്ടങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാനും, നടപ്പിൽ വരുത്താനുമാണ് പ്രധാനമായും സന്ദർശനത്തിലൂടെ സംഘം ലക്ഷ്യമിടുന്നത്. നാഗാലാൻഡ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഐ ടി വകുപ്പ് സെക്രട്ടറി മുഹമ്മദ് അലി, വകുപ്പ് Read More…
കേരളം സംരഭക സൗഹൃദ സംസ്ഥാനമായി മാറി: മന്ത്രി പി രാജീവ്
തിരുവനന്തപുരo: കാലാനുസൃതമായ മാറ്റങ്ങളിലൂടെ കേരളം സംരഭക സൗഹൃദ സംസ്ഥാനമായി മാറുകയാണെന്ന് വ്യവസായ, നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.മിഷൻ1000 പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും ഓൺലൈൻ പോർട്ടൽ ലോഞ്ചിംഗും തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ 1000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി രൂപ മൊത്തം വാർഷിക വിറ്റുവരവുള്ള ബിസിനസ്സുകളായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള മിഷൻ 1000 സംരംഭത്തിന് കേരള സർക്കാർ അംഗീകാരം നൽകിയത് ഇതിന്റെ ഭാഗമായാണ് ആദ്യ ഘട്ടത്തിൽ, എം എസ് എം ഇകളുടെ 88 അപേക്ഷകൾസംസ്ഥാനതല കമ്മിറ്റി തിരഞ്ഞെടുത്തു.ഇവർക്കുള്ള അംഗീകാരപത്രമാണ് ചടങ്ങിൽ വിതരണം ചെയ്യുന്നത്.ഇവർക്കാവശ്യമായ എല്ലാ സഹായങ്ങളും Read More…
സഹകരണനിക്ഷേപസമാഹരണത്തിലൂടെ 9,000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കും: മന്ത്രി വി.എൻ.വാസവൻ
സഹകരണവായ്പമേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ ബാങ്കുകളിൽ അംഗങ്ങളാക്കുക, ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന കാമ്പയിനുമായി സഹകരണ നിക്ഷേപ സമാഹരണം ജനുവരി 10 ന് ആരംഭിക്കുമെന്ന് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഫെബ്രുവരി 10 വരെയുള്ള നിക്ഷേപ സമാഹരണത്തിലൂടെ 9000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. സഹകരണനിക്ഷേപം കേരളവികസനത്തിന് എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന 44-ാമത് നിക്ഷേപസമാഹരണ യജ്ഞം സഹകരണ മേഖലയുടെ സ്വാധീനം കൂടുതൽ Read More…